Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആർ.ശിവരഞ്ജിത്തും കൂട്ടരും ഉത്തരക്കലാസുകൾ കൈവശപ്പെടുത്തിയത് യൂണിവേഴ്സിറ്റി കോളജിലെ സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെ; സാധനങ്ങളുടെ പേരിൽ അധ്യാപകരെ വിദ്യാർഥികൾ ‘ബ്ലാക്മെയിൽ’ ചെയ്തതായി സൂചന

08 AUGUST 2019 09:43 AM IST
മലയാളി വാര്‍ത്ത

വധശ്രമക്കേസ് പ്രതികളായ ആർ.ശിവരഞ്ജിത്തും കൂട്ടരും ഉത്തരക്കലാസുകൾ കൈവശപ്പെടുത്തിയത് യൂണിവേഴ്സിറ്റി കോളജിലെ ചില സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെയാണെന്ന് റിപ്പോർട്ടുകൾ. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനം വിദ്യാർഥികൾ തടഞ്ഞുവയ്ക്കുകയും ഇതിൽ നിന്നൊരു മേശ തങ്ങൾ പിടിച്ചെടുക്കുകയും ചെയ്തപ്പോഴാണ് ഉത്തരക്കടലാസുകളും മറ്റും കൈവശമെത്തിയതെന്ന് പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസിനു മൊഴി നൽകി. ഈ സാധനങ്ങളുടെ പേരിൽ അധ്യാപകരെ വിദ്യാർഥികൾ ‘ബ്ലാക്മെയിൽ’ ചെയ്തതായും സൂചനയുണ്ട്. ഇതേക്കുറിച്ച് അധ്യാപകരെയും ചോദ്യം ചെയ്തു.

കഴിഞ്ഞ വർഷം നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിദഗ്ധ സംഘത്തിന്റെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾക്കായി ചില സാധനങ്ങൾ കോളജിൽ വാടകയ്ക്ക് എത്തിച്ചിരുന്നു. ഇതു തിരികെ കൊണ്ടുപോകാനെത്തിയ വാഹനം സംശയം തോന്നി വിദ്യാർഥികൾ തടഞ്ഞിട്ടപ്പോൾ അതിലൊരു മേശ കോളജിലേതാണെന്നു വിദ്യാർഥികൾ വാദിച്ചു. ഇടതുപക്ഷ അധ്യാപക സംഘടനയിലെ പ്രധാനിയായ അധ്യാപകനാണു വാടകയ്ക്ക് സാധനങ്ങൾ എത്തിക്കാനും തിരിച്ചു കൊണ്ടുപോകാനും എർപ്പാടാക്കിയത്.  ഉത്തരമെഴുതാനുള്ള സർവകലാശാല മുദ്ര പതിച്ച കടലാസുകളും വൗച്ചറുകളും സീലുകളും ചില രേഖകളും മേശയ്ക്കുള്ളിൽ നിന്നു കിട്ടി. ഇവയും മേശയും പിടിച്ചെടുത്ത ശേഷം വാഹനം പോകാൻ വിദ്യാർഥികൾ അനുവദിച്ചു.

പിന്നീട് ഇവ തിരികെ നൽകണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥിസംഘം വഴങ്ങിയില്ല. തുടർന്നു ‘വിലപേശി’ ചില സൗജന്യങ്ങൾ നേടിയെടുത്താണ് ഇവയിൽ ചിലതു തിരികെ നൽകിയതെന്നും ഉത്തരക്കടലാസുകൾ വീട്ടിലേക്കു കൊണ്ടുപോയതെന്നും പൊലീസിനു മൊഴി നൽകിയതായാണ് അറിയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (43 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (55 minutes ago)

CATS പൊലീസ് കേസെടുത്തു  (58 minutes ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (59 minutes ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (1 hour ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (1 hour ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (1 hour ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (1 hour ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (1 hour ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends