രക്ഷാപ്രവര്‍ത്തനങ്ങൾക്ക് സജീവമായി ഫയര്‍ഫോഴ്‌സ്; മലവെള്ളപാച്ചിലിനെ വക വയ്ക്കാതെ രക്ഷാപ്രവർത്തനം

കൊട്ടിയൂര്‍ ചാപ്പമല കരിമ്പുംകണ്ടം ഭാഗത്ത് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കുഞ്ഞുങ്ങളെയും കിടപ്പു രോഗികളെയും ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. ശക്തമായ മലവെള്ള പാച്ചിലിനിടയിലൂടെയാണ് പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി അതി സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുത്തിയൊലിക്കുന്ന പുഴയിലൂടെ വടം ഉപയോഗിച്ചാണ് ആളുകളെ മറുകരയില്‍ എത്തിച്ചത്. കേര ള പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്നിച്ചു.ഈ മേഖലയില്‍ അടക്കം ഉരുള്‍പൊട്ടല്‍, മഴക്കാല കെടുതി ബാധിച്ച പ്രദേശങ്ങളിലെല്ലാം ഫയര്‍ഫോഴ്‌സ് സംഘം സജീവമായി രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.
രക്ഷാ പ്രവര്‍ത്തനം നടക്കവേ തന്നെ മണ്ണിടിച്ചല്‍ ഉണ്ടായി. മലവെള്ളപാച്ചില്‍ ദിശമാറി ഒഴുകാന്‍ തുടങ്ങി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇ. സുധീര്‍, വി.വി ഫ്രാന്‍സിസ്, വി.കെ ജോണ്‍സണ്‍, നിരൂപ് കെ.പി, കെ. ഷിജു രാജന്‍, ബിജേഷ് കുമാര്‍ അനുരൂപ് കെ., ജിതിന്‍ ശശീന്ദ്രന്‍, ആഷിക് എ.പി, ബെന്നി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ജീവന്‍ വകവയ്ക്കാതെ ആറുമാസം പ്രായമായ കുഞ്ഞിനെ ഉൾപ്പെടെ ഇരുപതോളം ആളുകളെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha

























