സരിതാകഥനങ്ങള്‍ കേള്‍ക്കാം; 29 മുതല്‍! കാസറ്റ് എഡിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചില്ല

ജനുവരി 28 ന് യുഡിഎഫില്‍ നിന്നും പുറത്തായാലുടന്‍ സരിതാനായരുടെ വിവാദ കാസറ്റ് ആര്‍ ബാലകൃഷ്ണപിള്ള പുറത്തിറക്കും. കാസറ്റ് എഡിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചില്ല. കാരണം പിള്ളയുടെ ചില ഉറ്റവരെ കുറിച്ച് കാസറ്റില്‍ സരിത പറയുന്നുണ്ട്.
യുഡിഎഫുമായി നേരിട്ട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പിള്ളയെ അനുനയിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകാന്‍ സാധ്യതയില്ല. വീക്ഷണം പിള്ളക്കെതിരെ എഴുതിയ മുഖപ്രസംഗം അദ്ദേഹത്തെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു.
വീരേന്ദ്രകുമാറിനെ പാലക്കാട് തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് പിള്ള തുറന്നു പറയും. ഇതിലൂടെ രണ്ടു നേട്ടങ്ങള്‍ അദ്ദേഹം കാണുന്നുണ്ട്. മാതൃഭൂമി പത്രവും ചാനലും തനിക്ക് അനുകൂലമാകും. മറ്റൊന്ന് ഉമ്മന്‍ചാണ്ടിയും വീരനും തമ്മില്‍ അകലും. ഇത് മാതൃഭൂമി സര്‍ക്കാരിനെ എതിര്‍ക്കും.
സരിതയെയും വീരനെയും കൊണ്ട് കേരള രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിക്കാനാണ് പിള്ളയുടെ തീരുമാനം. വീരനെ തോല്‍പ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു എന്നാണ് പിള്ളയുടെ ആരോപണം. കാരണം പാലക്കാട് കോണ്‍ഗ്രസിനെ മത്സരിപ്പിക്കാനായിരുന്നു മുഖ്യന്റെ പദ്ധതി. മാതൃഭൂമിയെ പിണക്കാതിരിക്കാന്‍ പാലക്കാട്ടെ വീരന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നു ഒടുവില്‍ ഉമ്മന്‍ചാണ്ടി.
സരിതയുടെ കാസറ്റ് എഡിറ്റ് ചെയ്യാന്‍ പിള്ള ബിജുരമേശിന്റെ സഹായം തേടുമോ എന്നും സംശയമുണ്ട്. ബിജുവിനാണെങ്കില്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യ ആവോളമുണ്ട്. ബാര്‍കോഴ കേസ് എഡിറ്റ് ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യം സരിതക്കേസിലും അദ്ദേഹം പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.
എന്നാല്‍ കാസറ്റില്‍ പിള്ള പ്രതീക്ഷിക്കാത്ത മറ്റ് ചില കാര്യങ്ങളും കടന്നു കൂടിയിട്ടുണ്ട്. അത് അതേപടി പുറത്തായാല്‍ മകന്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാവിയെ ബാധിക്കും. അതുകൊണ്ടു തന്നെ ജാഗ്രതയോടെയാണ് പിള്ള നീങ്ങുന്നത്. പിള്ളയുടെ ഉറ്റ ബന്ധുവായ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് സരിതയുടെ കാസറ്റ് പിള്ളയ്ക്ക് കൈമാറിയത്. സരിതയില്‍ നിന്നും പോലീസ് പിടിച്ചെടുത്ത കാസറ്റായിരുന്നു ഇത്. എന്നാല്‍ ഗണേശന്‍ ഇതുകൊണ്ടൊന്നും കുലുങ്ങുന്ന മട്ടല്ല കാണുന്നത്. തന്റെ കാര്യം പുറത്തു വന്നാലും ഇല്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ കുരുക്കണമെന്ന നിലപാടാണ് ഗണേശനുള്ളത്.
ഇതിനിടെ ഐ ഗ്രൂപ്പികാരായ ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കിട്ട് പണിയണമെന്ന ആവശ്യവുമായി പിള്ളയെ സമീപിച്ചിട്ടുണ്ട്. അങ്ങനെ പണിതാല്‍ ചാണ്ടിയെ താഴെയിറക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ വിശ്വാസം. എന്നാല്‍ മുഖ്യനെ താഴെയിറക്കുന്ന തരത്തിലുള്ള ശബ്ദരേഖ സരിതയുടെ കൈയിലുണ്ടോ എന്നു സംശയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























