പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞുസേവ്യറിനെ തിരിച്ചു നല്കി

നാള്‍ദോഷത്തിന്റെ പേരില്‍ പിതാവ് നിലത്ത് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച പിഞ്ചു കുഞ്ഞിനെ ഉപാധികളോടെ മാതാപിതാക്കള്‍ക്കു തന്നെ വിട്ടു കൊടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചു. തൊടുപുഴ സേവ്യേഴ്‌സ് ഹോമിലായിരുന്ന രണ്ടു വയസുള്ള മകനെ ജില്ലാ ശിശുക്ഷേമ സമിതി തിരികെ ഏല്‍പ്പിച്ചത് മണിയാറന്‍കുടി കാപ്പുകാട്ടില്‍ സിനോജ്-ഷേര്‍ളി ദമ്പതികളുടെ പക്കലാണ്.
പൂയം നക്ഷത്രത്തില്‍ പിറന്ന കുഞ്ഞ് പിതാവിനു ദോഷം വരുത്തുമെന്ന അന്ധവിശ്വാസം മൂലമാണ് ഏഴു ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ 2012 ഡിസംബര്‍ പത്തിന് പിതാവായ സിനോജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിനോജ് ഓട്ടോറിക്ഷാ ഡ്രൈവറാണ്.
രാത്രി പത്തോടെ മാതാവ് ഷേര്‍ളി മുലപ്പാല്‍ കൊടുത്തു കൊണ്ടിരിക്കെ പിതാവ് കുഞ്ഞിനെ എടുത്തെറിയാന്‍ ശ്രമിച്ചപ്പോള്‍ സിനോജിന്റെ സഹോദരി ഭര്‍ത്താവിന്റെ ഇടപെടല്‍ മൂലമാണു കുഞ്ഞിനു ജീവന്‍ നഷ്ടപ്പെടാതിരുന്നത്. മുത്തച്ഛന്‍ ആന്റണിയും മുത്തശി ആലീസും പിറ്റേദിവസം രാവിലെ കുഞ്ഞുമായി എത്തി ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനു പരാതി നല്‍കി.
സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം ഇടുക്കി പോലീസ് സിനോജിനെതിരേ കേസെടുത്തു. ഇതിനിടെ, പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ സിനോജും ഷേര്‍ളിയും വിഷം കഴിച്ചു ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് സിനോജിനെ പോലീസ് അറസ്റ്റ് ചെയ്തു; ഇപ്പോള്‍ സിനോജ് ജാമ്യത്തിലാണ്. ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞു രണ്ടുവര്‍ഷമായി തൊടുപുഴ സേവ്യേഴ്‌സ് ഹോമില്‍ കഴിയുകയായിരുന്നു.
നാലു മാസത്തിനുശേഷം കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് സിനോജും ഷേര്‍ളിയും ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനം നടത്തുകയും സേവ്യേഴ്‌സ് ഹോം ഡയറക്ടര്‍ ഫാ. മാത്യു ജെ. കുന്നത്ത് ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങളും ആരാഞ്ഞതിനുശേഷം ഉപാധികളോടെ മാതാപിതാക്കള്‍ക്കു കുട്ടിയെ വിട്ടുകൊടുക്കാന്‍ ശിശുക്ഷേമ സമിതി തീരുമാനിക്കുകയായിരുന്നു.
കുട്ടിയെ വിട്ടുകൊടുക്കുന്നതിനു മുന്‍പ് മാതാപിതാക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയിരുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ കുട്ടികള്‍ അനാഥാലയത്തില്‍ കഴിയുന്നത് ഏറ്റവും വലിയ പാതകമാണെന്ന് വിലയിരുത്തപ്പെട്ടതിനാല്‍ കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തിയതിനുശേഷം ഉപാധികളോടെ കുട്ടിയെ കൈമാറുകയായിരുന്നു.
മാസത്തിലെ നാലാമത്തെ ബുധനാഴ്ച കുട്ടിയെ ശിശു ക്ഷേമസമിതിക്കു മുമ്പാകെ ഹാജരാക്കണം, മാസത്തിലൊരിക്കല്‍ മാതാപിതാക്കള്‍ വാഴത്തോപ്പിലുള്ള സ്വധര്‍ ഹോമിലെത്തി കൗണ്‍സിലിംഗിനു വിധേയരാകണം. ശിശുക്ഷേമസമിതിയുടെ അനുവാദമില്ലാതെ ജില്ല വിട്ടു പോകാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണു ശിശുക്ഷേമ സമിതി മുന്നോട്ടുവച്ചിരിക്കുന്നത്.
കുട്ടിയുടെ മാതാപിതാക്കളായ സിനോജ്, ഷേര്‍ളി, സിനോജിന്റെ പിതാവ് ആന്റണി, മാതാവ് ആലീസ് എന്നിവര്‍ 50,000 രൂപ ജാമ്യത്തുക കെട്ടിവച്ചാണു കുട്ടിയെ ഏറ്റെടുത്തത്. സേവ്യര്‍ എന്നു പേരിട്ടിരുന്ന കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറിയത് ശിശുക്ഷേമസമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍, അംഗങ്ങളായ ജെസി സേവ്യര്‍, അഡ്വ. സണ്ണി തോമസ്, സിസ്റ്റര്‍ ജാന്‍സി ജോസഫ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ ജോമറ്റ് ജോര്‍ജ്, സിത്താര ബേബി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























