Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പത്തനംതിട്ടയിൽ സൈന്യം എത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി സംഘം പത്തനംതിട്ടയിൽ എത്തി; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എത്തിയത്

09 AUGUST 2019 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

കേരളത്തിൽ ശക്തമായി പെയ്യുന്ന മഴയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് മാറ്റി പാർപ്പിച്ചത്.

മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മഴക്കെടുതിയിൽ ​ദുരിതമനുഭവിക്കുന്ന ജില്ലകൾക്ക് അടിയന്തിര ധനസഹായമായി സർക്കാർ 22.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് വൻനാശനഷ്ടങ്ങളുണ്ടായ വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയുമാണ് അടിയന്തിര ധനസഹായമായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാൽ കഴിഞ്ഞ തവണത്തേത് പോലെയുള്ള പ്രളയസ്ഥിതി ഇല്ലെന്നാണ് റിപ്പോർട്ടുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിനർത്ഥം മുൻകരുതൽ നടപടികളിൽ അയവ് വരുത്താം എന്നല്ല. കഴിഞ്ഞവർഷത്തെ അനുഭവത്തിലൂടെ സ്വായത്തമാക്കിയ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ജാഗ്രതയോടെ അപകടമൊഴിവാക്കാനുള്ള നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതി സംബന്ധിച്ച് രാവിലെ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിന് തൊട്ടുമുമ്പുള്ള കണക്കുകളനുസരിച്ച് 22 പേരാണ് ഇതുവരെ മരിച്ചത്. പെരിയാർ, വളപട്ടണം, തൂതപ്പഴ, കൂമൻപുഴ തുടങ്ങി വിവിധ നദികളിൽ ജലനിരപ്പുയർന്നു. കേന്ദ്ര ജലകമ്മിഷൻ ഈ സാഹചര്യത്തിൽ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ അതിതീവ്രമഴ പ്രവചിക്കുന്നുണ്ട്. രാത്രിയിൽ മഴയുടെ ശക്തി കുറഎഞ്ഞാലും മലയോരമേഖലകളിൽ കനത്ത മഴയ്ക്ക് തന്നെ സാദ്ധ്യതയുണ്ട്. വടക്കൻകേരളത്തിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് അറിയിപ്പ്. നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയാനിടയുണ്ടെങ്കിലും പിന്നീട് വീണ്ടും മഴയുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് 15 കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ തീരത്ത് തിരമാലകൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണം.ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 5936 കുടുംബങ്ങളിലെ 22,165 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. വയനാട്ടിലാണ് ഏറ്റവുമധികം പേർ ക്യാമ്പുകളിലുള്ളത്. 9951 പേർ. തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ- 12, കോട്ടയം- 114, ഇടുക്കി- 799, എറണാകുളം- 1575, തൃശ്ശൂർ- 536, പാലക്കാട്- 1200, മലപ്പുറം- 4106, കോഴിക്കോട്- 1653, കണ്ണൂർ- 1483, കാസർകോട്- 18 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ.ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യസൗകര്യങ്ങളൊരുക്കുന്നതുൾപ്പെടെ ഏകോപനച്ചുമതല കളക്ടർമാർ നിർവ്വഹിക്കുന്നു. ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങൾ ശേഖരിക്കുന്നുണ്ട്. വസ്ത്രം, കിടക്കവിരി, പായ, മരുന്ന്, പാത്രങ്ങൾ, കുടിവെള്ളം എന്നിവ ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിച്ചു. ആരോഗ്യരംഗത്ത് ശ്രദ്ധ പ്രധാനമായതിനാൽ ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പാക്കും. ഡോക്ടർമാരുടെ സേവനവും ക്യാമ്പുകളിൽ ഉറപ്പുവരുത്തും. ജില്ലാ അധികൃതരുമായി സഹകരിച്ച് സന്നദ്ധപ്രവർത്തകർ ദുരിതാശ്വാസത്തിൽ സഹായിക്കാൻ മുന്നോട്ടുവരണം. കഴിഞ്ഞതവണത്തെ കൊടിയ പ്രളയത്തിന്റെ പ്രത്യാഘാതം പരിഹരിക്കാൻ ശ്രമിച്ചുവരുമ്പോഴാണ് വീണ്ടും കനത്ത മഴയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (18 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (55 minutes ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (1 hour ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (1 hour ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (3 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (3 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (3 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (4 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (5 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (5 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (5 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (5 hours ago)

Malayali Vartha Recommends