Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇരിക്കുന്ന കൊമ്പു മുറിക്കാന്‍ ശ്രമിച്ച പിസി ജോര്‍ജ് താഴേക്ക്... മാണി സാറിന് ആപത്തു വന്നെന്ന വികാരം ഒന്നിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി; രാജിയില്ല; പിസി ജോര്‍ജിനെ ഒരുമിച്ച് നേരിടും

24 JANUARY 2015 09:10 PM IST
മലയാളി വാര്‍ത്ത.

ഇരിക്കുന്ന കൊമ്പ് മുറിച്ച് പാര്‍ട്ടിയെ നിലയില്ലാ കയത്തിലേക്ക് താഴ്ത്തിയിട്ട പിസി ജോര്‍ജ് അവസാനം ഒറ്റപ്പെടുന്നു. മാണി സാര്‍ തങ്ങളുടെ നേതാവാണെന്ന വികാരം നേതാക്കളെ ഒന്നിപ്പിച്ചു. ബാര്‍ കോഴാ വിവാദങ്ങള്‍ തള്ളിക്കളഞ്ഞ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിക്ക് പിന്നില്‍ അണി നിരക്കാന്‍ കേരളാ കോണ്‍ഗ്രസ് എം നേതൃയോഗത്തില്‍ ധാരണ. മാണിക്കെതിരെ ജോര്‍ജ്ജ് ഉയര്‍ത്തുന്ന പരോക്ഷ വിമര്‍ശനങ്ങളെ പാര്‍ട്ടി നേരിട്ട് ചെറുക്കും. വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനും തീരുമാനമായി. മന്ത്രി പിജെ ജോസഫിന്റെ മുകൈയില്‍ നടന്ന നേതൃയോഗമാണ് തീരുമാനങ്ങള്‍ എടുത്തത്. ജോര്‍ജ്ജ് ഒഴികെയുള്ള എല്ലാ എംഎല്‍എമാരും മാണിക്ക് പിന്തുണയുമായെത്തി. മാണി തന്നെ ഇത്തവണ ബജറ്റ് അവതരിപ്പിക്കണമെന്ന് ജോസഫും നിലപാട് എടുത്തു.
മാണിയേയും ജോസ് കെ മാണിയേയും തള്ളിപ്പറഞ്ഞ് പിസി ജോര്‍ജ്ജ് പരസ്യമായെത്തിയതാണ് കേരളാ കോണ്‍ഗ്രസിലെ നേതാക്കളെ ഉണര്‍ത്തിയത്. ബാര്‍ കോഴയില്‍ പ്രത്യക്ഷ പ്രതികരണങ്ങള്‍ വേണ്ടെന്ന മുന്‍ തീരുമാനവും മാറ്റി. അടിയന്തര നേതൃയോഗത്തില്‍ മന്ത്രിസഭയില്‍ നിന്ന് വേണമെങ്കില്‍ രാജി വയ്ക്കാമെന്ന് മാണി അറിയിച്ചു. എന്നാല്‍ ഇതിനെ പിജെ ജോസഫ് തന്നെ എതിര്‍ത്തു. ഇപ്പോള്‍ രാജിവച്ചാല്‍ അത് രാഷ്ട്രീയ പരാജയമാകുമെന്ന് ജോസഫ് വ്യക്തമാക്കി. അടുത്ത ദിവസം നടക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃയോഗത്തിന് ശേഷം മാണി തന്നെ മാദ്ധ്യമങ്ങളെ കാണും. ആരോപണങ്ങള്‍ക്ക് മറുപടിയും നല്‍കും. അതിനിടെ ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന ആവശ്യവും നേതൃത്വത്തില്‍ ശക്തമാണ്.
അനൗദ്യോഗിക കൂടിയാലോചനയ്ക്ക് ശേഷമാണ് ജോര്‍ജ്ജിനെ തള്ളി കേരളാ കോണ്‍ഗ്രസ് എം പ്രസ്താവനയിറക്കിയത്. പേരെടുത്ത് തന്നെ ജോര്‍ജ്ജിനെ വിമര്‍ശിക്കണമെന്ന നേതൃത്വത്തിന്റെ മനസ്സും പ്രസ്താവനയില്‍ തെളിഞ്ഞു. ജോര്‍ജ്ജ് തന്നെ പാര്‍ട്ടി വിട്ടു പോകുമെന്ന വിലയിരുത്തല്‍ ചില നേതാക്കള്‍ക്കുണ്ട്. അതിന് തയ്യാറാകാതെ നിന്നാല്‍ പുറത്താക്കണമെന്നാണ് ആവശ്യം. ജോസഫ് പക്ഷ നേതാക്കളാണ് ചീഫ് വിപ്പിനെതിരെ നിലപാട് കടുപ്പിക്കുന്നത്. തങ്ങള്‍ മാണിക്ക് എതിരാണെന്ന തരത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് ജോര്‍ജ്ജ് വാര്‍ത്തയും പ്രസ്താവനയും നല്‍കുന്നുവെന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജ്ജിനെ ഉടന്‍ പുറത്താക്കണമെന്നാണ് എല്ലാ എംഎല്‍എമാരുടേയും നിലപാട്.
ബാര്‍ കോഴ വിവാദം കനത്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനം ഒഴിയുന്നതിനെ കുറിച്ച് മാണി ആലോചിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ കോട്ടയത്തെ പത്ര സമ്മേളനത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ജോര്‍ജ്ജ് ഒഴികെയുള്ള നേതാക്കളെല്ലാം മാണിക്ക് പിന്നില്‍ അണി നിരന്നു. മന്ത്രി സ്ഥാനം രാജിവച്ചാല്‍ അത് ജോര്‍ജ്ജിന്റെ വിജയമായി മാറുമെന്ന് നിലപാട് എടുത്തു. ഇതോടെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഒറ്റക്കെട്ടായി നിന്ന് നേരിടാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിക്കുകയായിരുന്നു.
ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ ശ്രമിക്കുന്നുവെന്ന വാദമുയര്‍ത്തി എംഎല്‍എമാരില്‍ ഭിന്നതയുണ്ടാക്കാനാണ് ജോര്‍ജ്ജ് ശ്രമിച്ചത്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി പിടിമുറുക്കുകയാണ് ലക്ഷ്യമെന്നും വിലയിരുത്തുന്നു. ബാര്‍ കോഴ ആരോപണത്തിലെ തുടക്കം മുതല്‍ ജോര്‍ജ്ജിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നു. ബിജു ജോര്‍ജ്ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ എല്ലാം വ്യക്തമായി. എന്നിട്ടും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ അത്മസംയമനം പാലിച്ചു. ഇനിയും ജോര്‍ജ്ജിനെ കയറൂരി വിടേണ്ടെന്നാണ് തീരുമാനം. പിജെ ജോസഫിനേയും മാണിയേയും തമ്മലകറ്റി തന്റെ പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാരെ എത്തിക്കാനുള്ള നീക്കമാണ് പൊളിയുന്നത്.
സിഎഫ് തോമസിനെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള നീക്കവും പാളി. മാണിക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്ന് തോമസും വ്യക്തമാക്കി. തോമസ് ഉണ്ണിയാടനും റോഷി അഗസ്റ്റിനും ജയരാജും മാണി പക്ഷത്തെ ഉറച്ച എംഎല്‍എമാരായിരുന്നു. 
ഇതോടെ പാര്‍ട്ടി പിളര്‍ത്താനുള്ള ജോര്‍ജ്ജിന്റെ നീക്കവും പൊളിഞ്ഞു. ജോര്‍ജ്ജിനെതിരെ കടുത്ത നടപടി ഉടന്‍ വേണ്ടെന്നാണ് മാണിയുടെ നിലപാട്. ഇത് ജോസഫിനേയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പരിധി ലംഘിച്ച് മുന്നേറിയാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും മാണിക്കും ജോസഫിനുമിടയില്‍ ധാരണയായിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends