നാടിനെ നടുക്കിയ ദുരന്തം... ഇടിമുഴക്കത്തോടെ മണ്‍കൂനയും കൂറ്റന്‍ പാറക്കല്ലുകളും വീടിന്റെ മുകള്‍ ഭാഗത്തു നിന്നും ഇരമ്പിവരുന്നതുകണ്ട് ശരത് അമ്മയും കൈയും പിടിച്ച് ശരവേഗത്തില്‍ ഓടി...പക്ഷെ നിമിഷങ്ങള്‍ക്കകം പാറക്കല്ലുകളും മണ്ണും ശരത്തിന്റെ കൈയില്‍നിന്ന് അമ്മയെ തട്ടിയെടുത്ത് താഴേക്ക് കുത്തിയൊഴുകി... കണ്‍ചിമ്മി തുറക്കുന്നതിനു മുമ്പ് ഭാര്യയും മകനും കണ്‍മുന്നില്‍ മണ്ണടിഞ്ഞു...

ഇടിമുഴക്കത്തോടെ മണ്‍കൂനയും കൂറ്റന്‍ പാറക്കല്ലുകളും വീടിന്റെ മുകള്‍ഭാഗത്തു നിന്നും ഇരമ്പിവരുന്നതുകണ്ട് ശരത് അമ്മയും കൈയും പിടിച്ച് ശരവേഗത്തില്‍ ഓടിയെങ്കിലും നിമിഷങ്ങള്‍ക്കകം പാറക്കല്ലുകളും മണ്ണും ശരത്തിന്റെ കൈയില്‍നിന്ന് അമ്മയെ തട്ടിയെടുത്ത് താഴേക്ക് കുത്തിയൊഴുകി. ഒപ്പം വീടിന്റെ ഉമ്മറത്തെ കട്ടിലില്‍ ഇരിക്കുകയായിരുന്ന ഭാര്യ ഗീതുവും (22) മകന്‍ ധ്രുവനും (ഒന്നര) ശരത്തിന്റെ കണ്‍മുന്നില്‍വെച്ചു തന്നെ മണ്ണടിഞ്ഞു. കണ്‍ചിമ്മി തുറക്കുന്നതിനു മുമ്പ് ഭാര്യയും മകനും കണ്‍മുന്നില്‍ മണ്ണടിഞ്ഞു..കണ്ണ് ചിമ്മിത്തുറക്കുന്ന നേരംകൊണ്ട് വീടിരുന്ന ഭാഗം തിരിച്ചറിയാനാകാത്തവിധം മലവെള്ളം തുടച്ചെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്നിന്റെ പടിഞ്ഞാറേചെരുവില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ശരത്തും അമ്മ സരോജിനിയും (50) കോട്ടക്കുന്നിന്റെ മുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീട്ടിലേക്കു കയറാതിരിക്കാന്‍ തൂമ്പയെടുത്ത് മറ്റൊരുവശത്തേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ സമയത്താണ് നേരത്തേ വിണ്ടുകീറിനിന്നിരുന്ന കുന്നിന്റെ മുകള്‍ഭാഗം ശക്തമായ മഴയില്‍ താഴേക്കു പതിച്ചത്. ശരത്തിനും അമ്മയ്ക്കുമൊപ്പം സമീപത്തെ സംസം ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരന്‍ ശക്കീബും ഉണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ഇരുവശങ്ങളിലേക്ക് തെറിച്ചുവീണതിനാല്‍ മണ്ണിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടു.
ശരത്തിന്റെ അച്ഛന്‍ ചാത്തക്കുളം സത്യനും (50) സഹോദരന്‍ സജിനും വീട്ടില്‍നിന്ന് പുറത്തുപോയിരുന്നതിനാല്‍ അവരും ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു. കുഞ്ഞു ധ്രുവനുള്ള പലഹാരങ്ങളുമായി വരുന്ന വഴിവക്കിലാണ് മുത്തച്ഛന്‍ സത്യന്‍ ആ വാര്‍ത്ത കേട്ടത്. മണ്ണിനടിയില്‍പ്പെട്ട തങ്ങളുടെ ഉറ്റവര്‍ക്ക് ഒന്നും സഭവിക്കരുതേയെന്ന പ്രാര്‍ഥനയില്‍ പിന്നീട് ഏറെനേരം അവര്‍ അവിടെ കാത്തിരുന്നു.
എന്നാല്‍ ദുരന്തമുഖത്ത് അടിഞ്ഞ മണ്ണുനീക്കല്‍ ദുഷ്‌കരമായതിനാല്‍ ഏറെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ കണ്ട് കൊതിതീരാത്ത ഇവരുടെ പൊന്നോമനയുടെ മണ്ണുപുരണ്ട കുഞ്ഞുസൈക്കിള്‍ തിരച്ചിലുകാര്‍ പൊക്കിയെടുത്തു. ഇതിനെല്ലാം സാക്ഷിയായി പരിക്കേറ്റ ശരത്ത് ഏറെനേരം സംഭവസ്ഥലത്ത് തന്നെയിരുന്നു. മഴ കനത്തപ്പോള്‍ രാത്രി ഏഴോടെ അധികൃതര്‍ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























