വയനാട്ടില്‍ കെ.ടി.ഡി.സി ഹോട്ടല്‍ മാവോയിസ്റ്റകള്‍ അടിച്ചുതകര്‍ത്തു

വയനാട്ടിലെ തിരുനെല്ലിയിലെ കെ.ടി.ഡി.സി ഹോട്ടല്‍ മാവോയിസ്റ്റകള്‍ അടിച്ചുതകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ ആക്രമണത്തിനു ശേഷം ലഘുലേഖകളും റസ്‌റ്റോറന്റില്‍ പതിച്ചു. ഹോട്ടലിലെ റിസപ്ഷനും റസ്റ്ററന്റും, കംപ്യൂട്ടറുകളും അക്രമണത്തില്‍ തകര്‍ന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഭരണകൂടത്തിന്റെ ബഹുമുഖ അടിച്ചമര്‍ത്തലുകളെ പരാജയപ്പെടുത്തുക. ആദിവാസികളുടെയും കര്‍ഷകരുടെയും നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ ടൂറിസത്തിനായി കോടികള്‍ മുടക്കുന്നു. സമ്പന്നരുടെ ടൂറിസ്റ്റ് റിസോര്‍ട്ടുകളല്ല കാടിന്റെയും മണ്ണിന്റെയും വെള്ളത്തിന്റെയും അവകാശം സ്ഥാപിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ സംഭവസ്ഥലത്ത് പതിച്ചിട്ടുണ്ട്. നേരത്തെയും വയനാട്ടിലെ സ്വകാര്യ ഹോട്ടലിന് നേരെ ആക്രമണമുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെയും പോസ്റ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. റസ്‌റ്റോറന്റിലുണ്ടായിരുന്ന ജീവനക്കാരോട് പുറത്തിറങ്ങരുതെന്നും ഉപദ്രവിക്കില്ലെന്നും അക്രമിസംഘം പറഞ്ഞെന്ന് ജീവനക്കാര്‍ പറഞ്ഞു. മലയാളത്തില്‍ തന്നെയാണ് അക്രമി സംഘം സംസാരിച്ചതെന്നും ദൃസാക്ഷികള്‍ പറഞ്ഞു. അക്രമത്തിനു ശേഷം കര്‍ണാടക വനത്തിലേക്ക് മാവോയിസ്റ്റുകള്‍ കടന്നതായാണ് സംശയം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
.
https://www.facebook.com/Malayalivartha

























