Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ശ്രീറാംവെങ്കിട്ടരാമന്റെ 'മറവിരോഗം' ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും; ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കി

10 AUGUST 2019 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാംവെങ്കിട്ടരാമന്റെ മറവിരോഗം എത്രത്തോളമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിനുശേഷം സ്വകാര്യ ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ ഐ.സിയുവിലും ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കി. ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്‌സ്രേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ മുന്നോട്ടുള്ള നീക്കം.

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് തുടങ്ങിയിരുന്നു. അപകടത്തെപ്പറ്റി സ്റ്റേഷനില്‍ വിവരം അറിഞ്ഞതെങ്ങനെ എന്നതുമുതല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതുവരെ സ്റ്റേഷനുള്ളിലും പുറത്തും ഇതുമായി ബന്ധപ്പെട്ടുണ്ടായ മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.

വൈദ്യപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലേക്കുള്ള റഫറന്‍സ് വകവയ്ക്കാതെ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ശ്രീറാമിനെ കൊണ്ടുപോകാന്‍ കൂട്ടുനിന്നവരിലേക്കും അന്വേഷണം നീട്ടുമെന്നാണ് അന്വേഷണ സംഘാംഗങ്ങള്‍ പറയുന്നത്. രക്ത സാമ്ബിള്‍ ശേഖരിക്കാത്തതിനാല്‍ സംഭവസമയത്ത് ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാനാകാത്ത വലിയ പിഴവിലേക്കും അന്വേഷണം നീട്ടുമെന്നും സംഘാംഗങ്ങള്‍ പറയുന്നു.

രക്തത്തില്‍ നിന്നും ആള്‍ക്കഹോളിന്റെയോ മറ്റ് വിധത്തിലുള്ള ലഹരിവസ്തുക്കളുടെയോ സാന്നിദ്ധ്യമൊഴിവാക്കാന്‍ ശ്രീറാമിന് ഏതെങ്കിലും ചികിത്സ നല്‍കിയോ എന്നതും പരിശോധിക്കും. അക്കാര്യം പ്രത്യേകം രേഖപ്പെടുത്തും. ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി അവരെ കേസില്‍ സാക്ഷിയാക്കും. കാറിടിച്ചശേഷം ശ്രീറാമിന് ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്ന മറവിരോഗത്തിനുള്ള സാദ്ധ്യതകളും അതിന് നല്‍കിയ ചികിത്സകളും ആരോഗ്യവകുപ്പിന് കീഴിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ അന്വേഷണ സംഘം വിലയിരുത്തും.

അപകടത്തിനുശേഷം ഒരു പ്രത്യേക സംഭവത്തെക്കുറിച്ച്‌ പൂര്‍ണമായും ഓര്‍ത്തെടുക്കാനാകാത്ത 'റെട്രോഗ്രേഡ് അംനേഷ്യ'യാണ് ശ്രീറാമിന് ബാധിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാകുന്നത്. വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസികാവസ്ഥയായി പറയുന്ന ഇതില്‍ സംഭവത്തെക്കുറിച്ച്‌ എന്നെന്നേക്കുമായി മറന്നുപോകാനോ മാനസിക സമ്മര്‍ദ്ദം കുറയുമ്ബോള്‍ സാവകാശം ഓര്‍ത്തെടുക്കാനോ കഴിയുമെന്നാണ് ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, കേസില്‍ നിന്ന് ശ്രീറാമിനെ രക്ഷിക്കാന്‍ നടത്തുന്ന കള്ളക്കളികളുടെ ഭാഗമാണ് മറവി രോഗമെന്നാണ് ആക്ഷേപം. പ്രശസ്ത ന്യൂറോ, ജനറല്‍ സര്‍ജറി, ഓര്‍ത്തോ ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാമിന്റെ പരിക്കുകളും സ്‌കാന്‍, എക്‌സ്രേ പരിശോധനാഫലങ്ങളും നല്‍കിയ ചികിത്സകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അതിനുശേഷം ആവശ്യമെന്ന് കണ്ടാല്‍ കോടതിയുടെ അനുമതിയോടെ ശ്രീറാമിനെ ശ്രീചിത്രയിലോ മറ്റോ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം സൂചന നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends