Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ മഴ കുറഞ്ഞെങ്കിലും വനത്തില്‍ ഇപ്പോഴും മഴ തുടരുകയാണ്. മൂഴിയാര്‍ അടക്കമുള്ള വനമേഖലകളില്‍ ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു

10 AUGUST 2019 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ മഴ കുറഞ്ഞെങ്കിലും വനത്തില്‍ ഇപ്പോഴും മഴ തുടരുകയാണ്. മൂഴിയാര്‍ അടക്കമുള്ള വനമേഖലകളില്‍ ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. എ.സി റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചിരിക്കുന്നതായി എ.ടി.ഒ അറിയിച്ചു. റോഡിന്റെ പലയിടങ്ങളിലും ബൈക്കുകള്‍ക്ക് പോകാനാകുന്നില്ല. അച്ചന്‍കോവിലാറും മണിമലയാറും കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. അച്ചന്‍ കോവിലിന്റെ തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം മൈക്കിലൂടെയും മറ്റും അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ പ്രധാനപ്പെട്ട രേഖകള്‍, അവശ്യവസ്തുക്കള്‍ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളിലാണ് സൂക്ഷിക്കേണ്ടതെന്നും കളക്ടര്‍ അറിയിച്ചു.

പമ്പയില്‍ ജലനിരപ്പ് കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. വെള്ളം തെളിയുന്നതിനാല്‍ താമസിക്കാതെ ജലനിരപ്പ് താഴുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. നാല് ദിവസമായി ജില്ലയിലെ മലയോരമേഖലയില്‍ പലയിടങ്ങളിലും വൈദ്യുതിയില്ല. പല സഥലങ്ങളിലും റേഷന്‍ കടകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനത്തില്‍ കുടങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവരെ ദുരന്തനിവാരണ സേന പുറത്തെത്തിച്ചു. നാനൂറോളം കുടുംബങ്ങളാണ് ആങ്ങമൂഴിക്കടുത്തുള്ള വനമേഖലയില്‍ ഉണ്ടായിരുന്നത്. ജില്ലയിലെ വന മേഖലയില്‍ നിന്ന് 800 പേരെ മാറ്റി പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 10 ബോട്ടുകള്‍ ഇന്ന് എത്തിച്ചു. പമ്പയുടെ തീരത്ത് കുടുങ്ങിയവരെ വടം ഉപയോഗിച്ച് രക്ഷിച്ചു. 

ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ 26 കിലോമീറ്റര്‍ വെള്ളത്തിലായി. ഇരുചക്രവാഹനങ്ങള്‍ക്ക് യാത്ര ബുദ്ധിമുട്ടായി. അതേസമയം മറ്റ് വാഹനങ്ങള്‍ സാവധാനം പോകുന്നുണ്ട്. എം.സി റോഡില്‍ വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഉള്‍പ്പെടെ റദ്ദാക്കിയതിനാല്‍ എറണാകുളം മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ ആളുകള്‍ ആശ്രയിക്കുന്ന പ്രധാനറോഡാണിത്. കോട്ടയം വഴി ആലപ്പുഴവഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ട്രെയിനിനെ ആശ്രയിക്കാന്‍ കഴിയില്ല. സ്വകാര്യവാഹനങ്ങളിലടക്കം സഞ്ചരിക്കുന്നവര്‍ എം.സി റോഡിനെയാണ് ആശ്രയിക്കുന്നത്.

പമ്പയില്‍ ജലനിരപ്പ് കുറയുമ്പോള്‍ കുട്ടനാട്ടില്‍ ജലനിരപ്പ് സാധാരണ ഉയരുന്നത് പതിവാണ്. അതിനാല്‍ മുന്നൊരുക്കങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കുട്ടനാട് ഇതുവരെ മോചിതമായിട്ടില്ല. പല വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ക്കും അടക്കം നാശനഷ്ടം സംഭവിച്ചിരുന്നു. അതില്‍ നിന്ന് കരകയറും മുമ്പാണ് മറ്റൊരു പ്രളയം കുട്ടനാട്ടിലേക്ക് എത്തുന്നത്. അപ്പര്‍കുട്ടനാട്ട് മേഖലയില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ അത്രയും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. മാത്രമല്ല കഴിഞ്ഞതവണത്തെ സാഹചര്യം കണക്കിലെടുത്ത് ചെങ്ങന്നൂരില്‍ നിന്ന് അടക്കം ആളുകള്‍ ആദ്യമേ മാറിത്താമസിച്ചിരുന്നു. പലരും ബന്ധുവീടുകളിലും ക്യാമ്പുകളിലുമാണ് കഴിയുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends