Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങി; ഇവരെ രക്ഷപെടുത്താനായി രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു; സംഘത്തിലുള്ളത് എന്‍ഡിഎഫ്ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേർ

10 AUGUST 2019 05:21 PM IST
മലയാളി വാര്‍ത്ത

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറിലധികം പേർ. ഇവരെ രക്ഷപെടുത്താനായി രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു. എന്‍ഡിഎഫ്ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരാണ് സംഘത്തിലുള്ളത്. വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. ഇതോടെ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി ദുര്‍ഘടമായ കാട്ടിലൂടെ വേണം സൈന്യത്തിന് വാണിയംപുഴയിലെത്താന്‍.

ചാലിയാറില്‍ ഇപ്പോള്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയില്‍ നില്‍ക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ 15 പേര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനാക്കാരാണ്. ബാക്കിയുള്ളവര്‍ പ്രദേശത്തെ രണ്ട് കോളനിയില്‍ പെട്ട ആദിവാസികളാണ്.

റെസ്‌ക്യൂ ഓപ്പറേഷനായി എന്‍ഡിആര്‍എഫ് നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ മടങ്ങേണ്ടി വന്നു.. ശക്തായ ഉരുള്‍ പൊട്ടലില്‍ മലവെള്ളം കുത്തിയൊലിച്ചുവരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം.

അവസാനം വിവരം ലഭിക്കുമ്പോള്‍ ചാലിയാറില്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയില്‍ നില്‍ക്കുകയാണ്. പുഴകടന്നാല്‍ അപ്പുറം വനമാണ്. വെള്ളം കുറഞ്ഞാല്‍ ഈ വനത്തിലൂടെ യാത്ര ആരംഭിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു. ഇപ്പോള്‍ സംഘത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. 8 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്താല്‍ മാത്രമെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുള്ളു. കവളപ്പാറ മുണ്ടക്കൈ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഈ വിവരം ദൗത്യസംഘത്തെ അറിയിക്കാനും സാധിച്ചിട്ടില്ല. സമാനതകളില്ലാത്ത ദൗത്യത്തിനാണ് 28 അംഗ സംഘം വാണിയംപുഴയിലേക്ക് പുറപ്പെട്ടിരിക്കുന്നത്

മലപ്പുറം പോത്തുകല്ല് മുണ്ടേരി വനത്തിനുള്ളിലെ ഒറ്റപ്പെട്ടുപോയ തണ്ടൻകല്ല്, ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ ആദിവാസി കോളനികളിൽ സൈന്യമെത്തി. വാണിയം പുഴ തൂക്കുപാലം, ഇരുട്ടുകുത്തി പാലം എന്നിവ തകർന്നതു കാരണമാണ് കോളനികൾ ഒറ്റപ്പെട്ടുപോയത്.

രണ്ട്ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുണ്ടായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താനും മലപ്പുറം വാണിയം പുഴയില്‍ കുടുങ്ങിയ ഇരുനൂറ് കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനുമുള്ള ശ്രമം നടത്തിവരികയാണ്. ഇതുവരെ മഴക്കെടുതിയില്‍ നാല്‍പ്പത്തിരണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെതിട്ടുണ്ടെന്നും തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം മലപ്പുറത്തെ കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക തുടരുകയാണ്. അറുപതോളം കുടുംബങ്ങള്‍ താമസിച്ചിരുന്നിടത്തേക്കാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മല അപ്പാടെ ഇടിഞ്ഞ് വീണത്. ഓടി മാറാന്‍ പോലുമുള്ള സാഹചര്യമില്ലായിരുന്നെന്നാണ്് നാട്ടുകാര്‍ പറയുന്നത്. മേല്‍ക്കൂരെ പോലും പുറത്തുകാണാന്‍ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ നാട്ടുകാര്‍ കണ്ടെത്തി. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ഉടല്‍ ഉപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി രക്ഷാ പ്രവര്‍ത്തനത്തെനത്തിയ നാട്ടുകാര്‍ പറയുന്നു.നിലമ്ബൂര്‍ കവളപ്പാറ മുത്തപ്പന്‍ കുന്നിലാണ് വലിയ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളില്‍ ആരെയും തന്നെ കാണാനില്ല. പലരും മണ്ണിനടിയിലാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. കരിമ്പുഴപ്പാലം മഴയില്‍ തെന്നിമാറി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (20 minutes ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (43 minutes ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (1 hour ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (1 hour ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (1 hour ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (3 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (3 hours ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (4 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (4 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (4 hours ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (4 hours ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (4 hours ago)

Malayali Vartha Recommends