പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇന്ധനവിതരണം തടസപ്പെടുമെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇന്ധനവിതരണം തടസപ്പെടുമെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണം സാധാരണ ഗതിയിലാണെന്ന് ഓയില്‍ ഇന്‍ഡസ്ട്രി കേരള കോഓര്‍ഡിനേറ്റര്‍ വി.സി അശോകന്‍ അറിയിച്ചു.
വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് എത്തിച്ചേരാനാവാത്ത ഏതാനും ഭാഗങ്ങളില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ വിതരണം പഴയനിലയിലാകും. ആവശ്യത്തിനുള്ള ഇന്ധനം എല്ലാ വിതരണ കേന്ദ്രങ്ങളിലും സ്‌റ്റോക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ റീട്ടയില്‍ ഔട്ട്‌ലെറ്റുകളും എല്‍.പി.ജി വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ കുറച്ച് ദിവസത്തേക്ക് അടച്ചിടുമെന്നും ഇന്ധന വിതരണം തടസപ്പെടുമെന്നും സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. വെള്ളം കയറി സ്ഥലങ്ങളിലെ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മധ്യകേരളത്തിലടക്കം വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പമ്പുകള്‍ തുറന്ന് തുടങ്ങി.
നാളെയോടെ എല്ലായിടത്തും പ്രവര്‍ത്തനം ഉണ്ടാകും. വലിയ ദുരന്തം സംഭവിച്ച ഉത്തരകേരളത്തിലെ പല സ്ഥലങ്ങളിലും ഇന്ധന വിതരണം നടക്കുന്നുണ്ട്. ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ധനം വാങ്ങിക്കൂട്ടി ചെറിയ തോതില്‍ വില്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആരെങ്കിലും നടത്തിയ പ്രചരണമാണിതെന്ന് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























