Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

രണ്ട് ദിവസമായി സംസ്ഥാനത്ത് ദുരിരം ഉണ്ടായ പ്രദേശങ്ങളിലെല്ലാം ജീവന്‍ പണയം വെച്ചാണ് സംസ്ഥാന ഫയര്‍ ആന്‍ഡ് റിസ്‌ക്യൂ സേന ജനങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും അടക്കം രക്ഷപെടുത്തിയത്

10 AUGUST 2019 05:17 PM IST
മലയാളി വാര്‍ത്ത

രണ്ട് ദിവസമായി സംസ്ഥാനത്ത് ദുരിരം ഉണ്ടായ പ്രദേശങ്ങളിലെല്ലാം ജീവന്‍ പണയം വെച്ചാണ് സംസ്ഥാന ഫയര്‍ ആന്‍ഡ് റിസ്‌ക്യൂ സേന ജനങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും അടക്കം രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ക്ക് അപകടം പറ്റിയതായി സേന തങ്ങളുടെ ഫെയിസ്ബുക്കിലൂടെ അറിയിച്ചു.
കോട്ടയം കടുത്തുരുത്തി യൂണിറ്റിലെ ഫയര്‍മാന്‍ അഭിജിത്തിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണ്. വീടിന് മുകളില്‍ വീണ മരം മുറിക്കുന്നതിനിടെ കാല്‍വഴുതി അഭിജിത്ത് താഴേക്ക് വീഴുകയായിരുന്നു. വിവിധ പ്രളയബാധിത പ്രദേശങ്ങളില്‍ ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരെ സഹായിക്കുന്നതിനായി നിലവില്‍ ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ പരിശീലനത്തിലിരിക്കുന്ന പുതിയ റിക്രൂട്ട്‌സ് ചേര്‍ന്ന് ഇംപ്രൊവൈസ്ഡ് റാഫ്റ്റ് തയ്യാറാക്കി. 


ഏഴ് മണിക്കുറിന്റെ സാഹസികതക്കൊടുവില്‍ കണ്ണൂര്‍ ബാവലി പുഴയില്‍ മരത്തിലകപ്പെട്ട നാല് യുവാക്കളെ ഇന്ന് ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. പുല്‍പ്പള്ളി പെരികെല്ലൂര്‍ കോളനിയിലെ യുവാക്കളായ സുരേഷ് (22) വിമല്‍ (21) സുധീഷ് (22) രാജു (22) എന്നിവരെയാണ് രക്ഷപെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 തോടെ പുഴ കടക്കുന്നതിനിടെ വെള്ളം കയറിയപ്പോള്‍ മരത്തില്‍ കയറി കൂടിയ മൂന്ന് പേരെ ഇന്ന് വൈകീട്ട് 3.30നും ഒരാളെ 4.30നേുമാണ് കരകെത്തിച്ചത്. 
അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളെ സഹായിക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, കായംകുളം, എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ഫോഴ്‌സിന്റെ 30 വീതം അടങ്ങുന്ന മൂന്ന് ടീമിനെ അയച്ചിട്ടുണ്ട്. 

കുത്തിയൊഴുകുന്ന മുവാറ്റുപുഴയാറിനോട് ചേര്‍ന്ന കൊച്ചങ്ങാടി, ചന്ത ക്കടവ്, മാര്‍ക്കറ്റ് , ആരക്കുഴ പ്രദേശങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും പ്രായമായവരും ആയ നിരവധി പേരേയും സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും 12 കുടുംബങ്ങള്‍ ഉള്‍പ്പെട്ട 35 വിദേശ ടൂറിസ്റ്റുകളേയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 3.45 ന് 42 യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും മാട്ടുപ്പെട്ടിക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് കക്കടാശ്ശേരി എന്ന സ്ഥലത്ത് റോഡില്‍ നെഞ്ചൊപ്പം വെള്ളത്തില്‍ അകപ്പെട്ടു. അവരെ രക്ഷപ്പെടുത്തി ആമ്പുലന്‍സില്‍ രക്ഷാകേന്ദ്രത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിച്ചു. 

പിന്നീട് റബ്ബര്‍ ഡിങ്കിയില്‍ കെട്ടിടങ്ങളില്‍ കുടുങ്ങിപ്പോയ നിരവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു. സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിയ വിവിധ രാജ്യക്കാരായ വിദേശ ടൂറിസ്റ്റുകളായ 35 പേരെ ഒഴിപ്പിച്ച് മറ്റൊരു റിസോര്‍ട്ടിലേക്ക് സുരക്ഷിതമായി മാറ്റി. തുടര്‍ച്ചയായ 16 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനംവൈകുന്നേരമാണ് അവസാനിച്ചത്. തൃശ്ശൂര്‍ കുണ്ടുപാറ മ്യുസിയം ക്രോസ്സ് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജനങ്ങളെ തൃശ്ശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ അനില്‍, കണ്ണന്‍,മധു, ഫൈസല്‍, സുമേഷ്. എന്നിവര്‍ മാറ്റി പാര്‍പ്പിച്ചു. പ്രായമായവരെ ചുമന്നാണ് സുരക്ഷിതമായ ഇടങ്ങളില്‍ എത്തിച്ചത്. മലപ്പുറം വളാഞ്ചേരി പട്ടാമ്പി റോഡില്‍ മാട്ടില്‍ മാളിലും കൊട്ടാരം ഭാഗത്തും കുടുങ്ങിയവരെയും ഇന്ന് രക്ഷപെടുത്തി. പത്തനംതിട്ട റാന്നിയില്‍ ഒഴുക്കില്‍പ്പെട്ട ഒരു നാല്‍ക്കാലിയേയും ഫയര്‍ഫോഴ്‌സ് കരയ്‌ക്കെത്തിച്ചു. അങ്ങനെ മനുഷ്യന് മാത്രമല്ല വളര്‍ത്തുമൃഗങ്ങള്‍ക്കും രക്ഷകരായി ഫയര്‍ഫോഴ്‌സ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (30 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (44 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (51 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (57 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (8 hours ago)

Malayali Vartha Recommends