കവളപ്പാറ ദുരന്തം മനുഷ്യന്‍ വരുത്തിവച്ചതെന്ന് പ്രദേശവാസികള്‍

കവളപ്പാറ ദുരന്തം മനുഷ്യന്‍ വരുത്തിവച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കവളപ്പാറയില്‍ റബ്ബര്‍ കൃഷിക്കായി മലമുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വന്‍ ഉരുള്‍പൊട്ടലിന് വഴിവച്ചത്. ഈ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും അവഗണിച്ചു. മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാര്‍ പറയുന്നു.
മലമുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നത് ഉരുള്‍പൊട്ടലിനു കാരണമാകുമെന്ന് കാണിച്ചു നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റബര്‍തൈകള്‍ പിഴുതെറിഞ്ഞു പോലും പ്രതിഷേധിച്ചു. ജില്ലാഭരണകൂടത്തിനു പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു മല ഒന്നാകെ ഈ പ്രദേശത്തെ വിഴുങ്ങിയ അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha

























