മനക്കരുത്തും കൈക്കരുത്തുമായി കടലിന്റെ മക്കള്‍....

പ്രളയത്തില്‍ മുങ്ങിയ ജില്ലയെ കരകയറ്റാന്‍ നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം മനക്കരുത്തും കൈക്കരുത്തുമായി കടലിന്റെ മക്കള്‍. ജില്ലയില്‍ 170 മത്സ്യത്തൊഴിലാളികള്‍ 30 വള്ളങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.ശനിയാഴ്ച മാറാട് ബീച്ചില്‍നിന്നുള്ള രണ്ട് വള്ളങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.
നസാത്ത് സഫീനത്ത്, ബദര്‍ എന്നീ രണ്ട് യന്ത്രവല്‍കൃത ബോട്ടുകളിലായി 14പേരാണ് പ്രതികൂല സാഹചര്യങ്ങളെ നീന്തിക്കടന്ന് രക്ഷകരായത്. വേങ്ങേരിക്കടുത്ത് തണ്ണീര്‍പന്തലിലും സംഘം നിരവധിപേരെ രക്ഷിച്ചു. കഴിഞ്ഞ തവണയുണ്ടായ പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളുടെ മികവാര്‍ന്ന പ്രയത്‌നത്തില്‍ നിരവധി ജീവന്‍ രക്ഷിച്ചിരുന്നു.
ഇതിനാല്‍ കലക്ടര്‍ സാംബശിവറാവുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കടലിന്റെ മക്കള്‍ മനക്കരുത്തും കൈക്കരുത്തുമായി പ്രളയത്തെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങിയത്. ഫിറോസ് നൗഷാദ്, സാജിര്‍ ഹാസിഫ് എന്നിങ്ങനെ പതിനാല് പേരാണ് വിവിധ സ്ഥലങ്ങളില്‍ രക്ഷാസേവനത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം താമരശേരി, കുന്നമംഗലം, മാവൂര്‍ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായി.
https://www.facebook.com/Malayalivartha

























