രാത്രിയില്‍ യുവാവ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കളും നാട്ടുകാരും കണ്ടത് ലൈബ്രറിക്കുള്ളില്‍ യുവാവ് മരിച്ച നിലയില്‍... പോസ്‌റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്

ഇടവെട്ടി ദീപാ ഭവനില്‍ ചന്ദ്രന്‍പിള്ളയുടെ മകന്‍ അരുണ്‍ രഞ്‌ജിത്തിന്റെ (27) മൃതദേഹവുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്‌ക്ക് പോയ ആംബുലന്‍സാണ് ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെ തൊടുപുഴ-പാലാ റോഡില്‍ പിഴകിന് സമീപം മറിഞ്ഞത്. ലൈബ്രറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയ ആംബുലന്‍സാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്കേറ്റത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പി.വി ഷിജു, ആംബുലന്‍സ് ഡ്രൈവര്‍ മിഥുന്‍, കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രിയില്‍ യുവാവ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കളും നാട്ടുകാരുമാണ് യുവാവ് ഇടവെട്ടിയിലുള്ള ലൈബ്രറിക്കുള്ളില്‍ കിടക്കുന്നത് കണ്ടത്. തലേന്ന് രാത്രി അരുണ്‍ രഞ്‌ജിത് ലൈബ്രറി കെട്ടിടത്തിലാണ് കിടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസെത്തി തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്നു മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. വളവില്‍ വാഹനം തെന്നി തിട്ടയിലിടിച്ച് മറിയുകയായിരുന്നു. പിന്നീട് മുതലക്കോടത്തു നിന്നും മറ്റൊരു ആംബുലന്‍സെത്തിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. രഞ്‌ജിത്തിന്റെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരുണ്‍ രഞ്‌ജിത്തിന്റെ ബൈക്ക് തലേദിവസം രാത്രി അപകടത്തില്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























