എട്ടുമണിക്കൂറോളം നീണ്ട സാഹസിക പരിശ്രമം...വാണിയമ്പുഴയില്‍ കുടുങ്ങിയവരില്‍ 15 പേരെ സാഹസികമായി രക്ഷപ്പെടുത്തി

എട്ടുമണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവില്‍ ഇരുനൂറിലധികം ആളുകള്‍ കുടുങ്ങിയ വാണിയമ്പുഴയില്‍ നിന്ന് 15 പേരെ കൂടിരക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ് കുത്തിയൊലിച്ചൊഴുകുന്ന പുഴയിലൂടെ ഇവരെ മറുകരയിലെത്തിച്ചത്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. ഇതില്‍സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാണിയമ്ബുഴയ്ക്ക് സമാന്തരമായിപുതിയ പുഴ രൂപപ്പെട്ടിരുന്നു. ഇതുള്‍പ്പെടെരണ്ടുപുഴകള്‍ മറികടന്നുവേണം ഇവരെ രക്ഷപ്പെടുത്തേണ്ടിയിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും ഇതായിരുന്നു. എന്നാല്‍ എന്‍ഡിആര്‍ഫ്, സൈന്യം എന്നിവരുടെ പക്കലുള്ള ബോട്ടുകള്‍ ഈ പുഴയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. ഉരുള്‍പൊട്ടലില്‍ എത്തിയ വലിയ കല്ലുകള്‍ ബോട്ടുകളുടെ അടിയില്‍ ഇടിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ടപുഴയ്ക്ക്കുറുകെ റോപ്പ് മാര്‍ഗം കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ച് ആദിവാസി കോളനിയില്‍ കൂടി നടത്തിക്കൊണ്ടുവന്ന് ചാലിയാറിന്റെ ഒഴുക്ക് കുറഞ്ഞ സ്ഥലത്തുകൂടി മറുകര എത്തിക്കുകയുമായിരുന്നു. എന്‍ഡിആര്‍എഫ്, സൈന്യം, നാട്ടുകാര്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിച്ചതോടെയാണ് 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.
ഇതില്‍ കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. രണ്ടുദിവസമായി ഭക്ഷണം തീര്‍ന്ന അവസ്ഥയില്‍ കഴിയുകയായിരുന്നു ഇവര്‍. തുടര്‍ന്ന് രാവിലെ ഇവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതിനാല്‍ ഇതില്‍ ഭക്ഷണം എത്തിച്ചു നല്‍കി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
സൈന്യം നല്‍കുന്ന വിവരം അനുസരിച്ച് ഇവിടെ ഒരു ആദിവാസി കോളനിയില്‍ 75 പേരോളം കുടുങ്ങിക്കിടപ്പുണ്ട്. ഇവര്‍ ഭക്ഷണം ലഭിക്കാതെ കുഴയുകയാണ്. ഇവരില്‍ ആറുപേരോളം സാഹസികമായി പുഴ നീന്തിക്കടന്ന് മുണ്ടേരിയിലെത്തിയിരുന്നു. പട്ടിണിയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. കോളനിയിലെ 12 വീടുകളോളം കനത്ത മഴയില്‍ തകര്‍ന്നുവെന്നാണ് പുഴനീന്തിക്കടന്ന് വന്നവര്‍ പറയുന്നത്.
എന്നാല്‍ കോളനിയില്‍ കഴിയുന്ന മറ്റുള്ളവര്‍ പുഴ കടന്ന് മറുകരയിക്കില്ലെന്നും തങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയാല്‍ മതിയെന്നുമാണ് പറയുന്നത്. ഇത് പരിഗണിച്ച് അവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കാനുള്ള നടപടികള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























