പ്രളയം വീണ്ടും കേരളത്തെ വിഴുങ്ങുമ്പോള്‍ നാടൊട്ടുക്ക് ജനം കൈകോര്‍ക്കുമ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ കൊഴുപ്പിക്കുന്നവർ നാടിന്റെ ഐക്യത്തെ തകര്‍ക്കുകയാണ്

പ്രളയം വീണ്ടും കേരളത്തെ വിഴുങ്ങുമ്പോള്‍ നാടൊട്ടുക്ക് ജനം കൈകോര്‍ക്കുമ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ തകര്‍ക്കുന്നവര്‍ നാടിന്റെ ഐക്യത്തെ തകര്‍ക്കുകയാണ്. തെറ്റിദ്ധാരണാജനകമായതും അവാസ്തവികമായതുമായ നുണപ്രചാരണങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരുന്നത്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച വെബ്‌സൈറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. ഗവണ്മെന്റിന്റെ ദുരിതാശ്വാസ നിധിയിലെ പണം ധൂര്‍ത്തടിച്ചു, വിദേശയാത്രകള്‍ നടത്തി ദുരുപയോഗിച്ചു, രാഷ്ട്രീയക്കാര്‍ക്ക് നല്‍കി, ചിലവാക്കിയില്ല എന്നിങ്ങനെ നൂറ് നൂറ് നുണകളാണു കേരളത്തില്‍ അങ്ങോളമിങ്ങോളം പടര്‍ത്തിയത്.
ഫണ്ട് വകമാറ്റി ചിലവഴിച്ചു എന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പല അടരുകളുള്ള ഒരു ഫണ്ട് ആണ്. ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നല്‍കുവാനുള്ളതാണത്. എന്ത് തരം ദുരിത/ദുരന്തങ്ങള്‍ക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച് സഹായധനം നല്‍കും. ഏത് കേരളീയനും അപേക്ഷ നല്‍കാം. കഴിഞ്ഞ വര്‍ഷം പ്രളയത്തോട് അനുബന്ധിച്ച് ആരംഭിച്ചതല്ലത്.
പ്രളയദുരിതങ്ങള്‍ക്കായ് നമ്മള്‍ സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കി വയ്ക്കുകയാണ്. അതിനര്‍ത്ഥം മറ്റ് ദുരിതങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ഇല്ലാതായി എന്നല്ല. പ്രളയത്തിനു മുമ്പും നിരവധി ദുരിതങ്ങള്‍ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് അതിനായ് വകയിരുത്തിയ ഫണ്ടില്‍ നിന്നും പണം നല്‍കിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസത്തിനായി കിട്ടിയ തുക മറ്റൊന്നിനും വകമാറ്റി ചലവഴിച്ചിട്ടില്ല. ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാണെന്ന പ്രചരണം അവാസ്തവമാണ്. ഓരോ രൂപയുടെയും വിനിമയം സുതാര്യമാണ്. https://donation.cmdrf.kerala.gov.in/
വെബ്‌സൈറ്റ് പരിശൊധിക്കുക: ദുരിതാശ്വാസനിധിയിലെ എല്ലാ ചിലവുകളുടെയും വിനിയോഗത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഉണ്ട്. നിയമസഭാ രേഖകള്‍ പരിശോധിക്കുക : പണത്തിന്റെ വരവ് ചിലവ് രേഖകള്‍ നിയമസഭയില്‍ പലകുറി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിശോധിക്കാം.
വിവരാവകാശ നിയമം ഉപയോഗിക്കുക: 10 രൂപയ്ക്ക വിവരങ്ങള്‍ ലഭ്യമാകും.
ദുരിതാശ്വാസനിധി തോന്നിയ പോലെ ചിലവഴിക്കാം എന്നതാണ് മറ്റൊരു പ്രചരണം. . മറ്റെല്ലാ ഗവര്‍ണ്മെന്റ് ഫണ്ടുകള്‍ പോലെയാണ് റിലീഫ് ഫണ്ടുകള്‍ സി.എ.ജി ഓഡിറ്റിന് വിധേയമാണ്. സര്‍ക്കാര്‍ നിയമസഭയില്‍ റുപടി നല്‍കണം. ഈ പണം കൃത്യമായ ഓഡിറ്റിങ്ങിനു വിധേയമാണ്. മുഖ്യമന്ത്രിയ്ക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് ചിലവഴിക്കാം എന്ന ആരോപണവും ശരിയല്ല. പ്രളയത്തിന് കിട്ടിയ തുക ട്രഷറി മുഖാന്തിരമാണു. വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല. മറിച്ച് ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അക്കൗണ്ടിലാണ്. എന്നാല്‍ ചിലവാക്കുന്നത് റവന്യൂ വകുപ്പാണ്.
സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചിലവഴിക്കാനാകൂ.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഓഫീസ് പ്രവര്‍ത്തിക്കാനായി ആഡംബര കെട്ടിടം ദുരിതാശ്വാസനിധിയിലെ പണം കൊണ്ട് വാടകയ്ക്ക് എടുത്തെന്ന വാര്‍ത്ത
അവാസ്തവും തെറ്റിദ്ധാരണാജനകവുമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചിലവഴിക്കുന്നില്ല. ഇതിനായുള്ള തുക പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നും ചെലവഴിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പരിശോധിക്കാവുന്നതാണ്.
ഇതൊരു ആഡംബര കെട്ടിടമല്ല. സെക്രെട്ടറിയേറ്റിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലെ സാധാരണ കെട്ടിടമാണിത്. പ്രസ്തുത കെട്ടിടത്തിലെ നിലവിലെ വിപണി വാടകയില്‍ നിന്നും അരപ്പൈസ അധികം നല്‍കിയിട്ടില്ല. കെട്ടിടത്തിന്റെ ഉടമ ലക്ഷ്മി നായര്‍ ആണ് എന്നതാണ് മറ്റൊരു ആരോപണം. മുട്ടട സ്വദേശിയായ കെ.വി.മാത്യുവാണു ഉടമസ്ഥന്‍. ഇതിന്റെ സുതാര്യതയും വിവരാവകാശത്തിലൂടെ പരിശോധിക്കാം. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്. സര്‍ക്കാരിന്റെ പാട്ടഭൂമിയാണെന്നത് നുണപ്രചാരണമാണ്.
https://www.facebook.com/Malayalivartha

























