15 ലക്ഷം പുതിയ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ ബി.ജെ.പി ആരംഭിച്ച ക്യാമ്പയിന്‍ ഇന്ന് അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം പേര്‍മാത്രമാണ് അംഗത്വം എടുത്തത്. ഇതോടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണുരുട്ടി

ദേശീയനേതൃത്വം പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പച്ചതൊടാതെ കേരളത്തിലെ ബി.ജെ.പി. ശബരിമല പ്രക്ഷോഭത്തിനടക്കം നേതൃത്വം നല്‍കിയെങ്കിലും നേതാക്കളുടെ തമ്മിലടി കാരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടായില്ല. കേന്ദ്രത്തില്‍ വീണ്ടും പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. നേതാക്കള്‍ തമ്മിലുള്ള ഭിന്നതായണ് ഇതിന് പ്രധാന കാരണം. 15 ലക്ഷം പുതിയ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ ആരംഭിച്ച ക്യാമ്പയിന്‍ ഇന്ന് അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം പേര്‍മാത്രമാണ് അംഗത്വം എടുത്തത്. ഇതോടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണുരുട്ടി. സംസ്ഥാന നേതൃത്വം ഉണര്‍ന്നു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 10 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. യുവാക്കളും ന്യൂനപക്ഷങ്ങളുമാണ് മെമ്പര്‍ഷിപ്പ് എടുത്തവരില്‍ ഏറെയും. ഭൂരിപക്ഷംവരുന്ന ഹൈന്ദവരെ ഒപ്പം നിര്‍ത്താനാകാത്തതില്‍ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
അരലക്ഷത്തോളം പേരെ ചേര്‍ത്ത് തിരുവനന്തപുരം ജില്ലയാണ് അംഗത്വവിതരണത്തില്‍ ഏറ്റവും മുന്നില്‍. മലയോരമേഖലകളായ ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റും കുറവ് മെമ്പര്‍ഷിപ്പ്. 10,000 പേര്‍ വീതം. പാര്‍ട്ടിക്ക് കൂടുതല്‍ നിയോജകമണ്ഡലങ്ങളുള്ള എറണാകുളത്ത് 17,000 പേരെ മാത്രമേ പുതുതായി ചേര്‍ക്കാനായുള്ളൂ. അത് വലിയ പോരായ്മയായാണ് ചൂണ്ടിക്കാണിക്കുന്നത്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനായതിനാല്‍ അംഗത്വമെടുക്കുന്നവരുടെ കൃത്യമായ കണക്കാണ് പറയുന്നതെന്നും മറ്റ് പാര്‍ട്ടികളിലെ പോലെ ഭീഷണിപ്പെടുത്തിയും മറ്റും ക്യാമ്പയില്‍ പൂര്‍ത്തിയാക്കുകയല്ലെന്നും ബിജെപി നേതൃത്വം അവകാശപ്പെടുന്നു. പത്ത് ദിവസം കൂടി ക്യാമ്പയിന്‍ നീട്ടിയത് കൊണ്ട് പ്രയോജനം ലഭിക്കില്ലെന്നാണ് ചില നേതാക്കള്‍ പറയുന്നത്. സംസ്ഥാനത്ത് വീണ്ടും പ്രളയം ഉണ്ടായതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലും പ്രവര്‍ത്തനങ്ങളിലും മറ്റും മുഴുകിയിരിക്കുകയാണ് ജനങ്ങള്‍. ഈ അവസരത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടതിന് പകരം ക്യാമ്പയിന്‍ നടത്തിയാല്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍.
ശബരിമല വിഷയം ഭക്തര്‍ക്ക് അനുകൂലമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത്ഷായും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പല വേദികളിലും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ശബരിമലയിലെ സ്ഥിതി പഴയപോലെ ആക്കുന്നതിന് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാര്‍ പിന്തുണച്ചില്ല. ഇതെല്ലാം ബി.ജെ.പിക്ക് കേരളത്തില്‍ തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാന- കേന്ദ്രസര്‍ക്കാരുകള്‍ ഭക്തര്‍ക്കൊപ്പം നിന്നില്ലെന്ന് എന്‍.എസ്.എസ് മുഖപത്രത്തില്‍ ലേഖനം വന്നതും അവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്നതും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശബരിമല നട പലതവണ തുറന്നു. അപ്പോഴൊന്നും അവിടെ പ്രശ്‌നങ്ങളുണ്ടായില്ല. ബി.ജെ.പി രാഷ്ട്രീയമായി ശബരിമല വിഷയത്തെ മുതലെടുക്കുകയായിരുന്നെന്ന് ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന റെഡ് ടു വെയ്റ്റ് കൂട്ടായ്മ ഫെയിസ്ബുക്കിലൂടെ ആരോപിച്ചു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാവ് ഹരി പുസ്തകം എഴുതിയിരുന്നു. അതിനെതിരെയും പലരും രംഗത്തെത്തി. അങ്ങനെ ശബരിമല സമരത്തില്‍ ബി.ജെ.പി ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. അതിനെ മറികടക്കാന്‍ കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുകയാണ് വേണ്ടത്. ആ രീതിയില്‍ മുന്നേറ്റം ഉണ്ടാക്കി ജനങ്ങളെ ആകര്‍ഷിച്ച ശേഷം ക്യാമ്പയിന്‍ നടത്തിയാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് കടന്ന് വരുമെന്ന് ഉറപ്പാണെന്ന് സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവ് പറയുന്നു.
https://www.facebook.com/Malayalivartha

























