Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വെള്ളത്തിൽ കളിക്കാൻ വന്നാൽ പിണറായി കളി പഠിപ്പിക്കും; ദുരിതാശ്വാസ നിധി അടിച്ചുമാറ്റിയെന്നെ തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ ശക്തമായി നേരിടാൻ ഒരുങ്ങി സർക്കാർ

12 AUGUST 2019 05:19 PM IST
മലയാളി വാര്‍ത്ത

ദുരിതാശ്വാസ നിധി അടിച്ചുമാറ്റിയെന്നെ തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ ശക്തമായി നേരിടാൻ ഒരുങ്ങി സർക്കാർ. ഇത്തരം വിമർശനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഒരുമിച്ച് നിൽക്കേണ്ട സന്ദർഭത്തിൽ പ്രളയത്തിന്റെ പേരിൽ തങ്ങളെ സംസ്ഥാനം പ്രതിസ്ഥാനത്ത് നിർത്തിയതോർത്ത് വേദനയോടെയാണ് സർക്കാർ നീങ്ങുന്നത്. ഒടുവിൽ റവന്യു സെക്രട്ടറി വി വേണു ഐ എ എസ് തന്നെ സർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തി.

പ്രളയദുരിതത്തിൽ ഒരുമിച്ച് നിനാൽ മാത്രമേ നമുക്ക് കേരളത്തെ പുനർനിർമ്മിക്കാനാകൂ എന്നാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പല അടരുകളുള്ള ഒരു ഫണ്ട് ആണെന്നാണ് സർക്കാർ വിശദീകരണം. ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നൽകുവാനുള്ളതാണു അത്. എന്ത് തരം ദുരന്തങ്ങൾക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച് സഹായധനം നൽകും. ഏത് കേരളീയനും അതിൽ അപേക്ഷ നൽകാം . കഴിഞ്ഞ വർഷം പ്രളയത്തോട് അനുബന്ധിച്ച് ആരംഭിച്ചതല്ല അത്.

പ്രളയദുരിതങ്ങൾക്കായ് സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കുന്നതായി സർക്കാർ പറയുന്നു. അതിനർത്ഥം മറ്റ് ദുരിതങ്ങൾക്കുള്ള ഫണ്ടുകൾ ഇല്ലാതായി എന്നല്ല. കേരളത്തിൽ പ്രളയത്തിനു മുമ്പും നിരവധി ദുരിതങ്ങൾ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് അതിനായി പണം നൽകിയിട്ടുണ്ട്.

https://donation.cmdrf.kerala.gov.in/ എന്ന വെബ്സൈറ്റ് പരിശോധിച്ചാൽ ദുരിതാശ്വാസനിധിയിലെ എല്ലാ ചിലവുകളുടെയും വിനിയോഗത്തിന്റെ പൂർണ്ണ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ഉണ്ട്. ആർക്കും പരിശോധിക്കാവുന്ന തരത്തിൽ ഇത് സുതാര്യമാണെന്ന് സർക്കാർ പറയുന്നു. .

പണത്തിന്റെ വരവ് ചിലവ് രേഖകൾ നിയമസഭയിൽ പലകുറി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് 10 രൂപയ്ക്ക് വിവരങ്ങൾ ലഭ്യമാകുമെന്ന് റവന്യു സെക്രട്ടറി അറിയിച്ചു. ദുരിതാശ്വാസനിധി തോന്നിയ പോലെ ചിലവഴിക്കാമെന്ന വാദം തെറ്റാണ് . മറ്റെല്ലാ സർക്കാർ ഫണ്ടുകൾ പോലെ തന്നെ ഈ റിലീഫ് ഫണ്ടുകൾ സി. എ, ജി ഓഡിറ്റിന് വിധേയമാണ്. അതിനു സർക്കാർ നിയമസഭയിൽ തന്നെ മറുപടി നൽകേണ്ടതുണ്ട്. ഈ പണം കൃത്യമായ ഓഡിറ്റിങ്ങിനു വിധേയമാണ്.

മുഖ്യമന്ത്രിയ്ക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് ചിലവഴിക്കാം എന്ന പരാതി ശരിയല്ലെന്ന് സർക്കാർ പറയുന്നു.
ഇതിൽ വന്ന ഓരോ പൈസയും ട്രഷറി മുഖാന്തിരമാണു. വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല. മറിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിലാണ്. ഇത് ചിലവാക്കുന്നത് റവന്യു വകുപ്പാണ്. അതിൽ മുഖ്യമന്ത്രിക്ക് ഒരു റോളുമില്ല. സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചിലവഴിക്കാനാകൂ.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഓഫീസ് പ്രവർത്തിക്കാനായി ആഡംബര കെട്ടിടം ദുരിതാശ്വാസനിധിയിലെ പണം കൊണ്ട് വാടകയ്ക്ക് എടുത്തു എന്ന വാർത്ത അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് സർക്കാർ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) യിൽ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചിലവഴിക്കുന്നില്ല. ഇതിനായുള്ള തുക പ്രത്യേക അക്കൗണ്ടിൽ നിന്നുമാണ് ചെലവഴിക്കുന്നത് . കെട്ടിടം ലക്ഷമി നായരുടെ ഉടമസ്ഥതയിലുള്ളതാണെന്ന വാദവും സർക്കാർ നിഷേധിക്കുന്നു.

ലോക ബാങ്ക്, ജർമൻ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം (KFW) എന്നിവയിൽ നിന്നും 3,150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. സൗജന്യമായ് ഒരു അന്താരാഷ്ട്ര ഏജൻസ്സിയും കേരളം നിർമ്മിക്കാൻ പണം കടം നൽകില്ല. അവർക്ക് ബോധ്യപ്പെടണം. വായ്പ ലഭ്യമാക്കുന്ന സമയം മുതൽ നിരവധി വിദഗ്ധരുടെയും കോൺസൾറ്റൻറ്മാരുടെയും സേവനം റീബിൽഡ് കേരള ജനിഷ്യേറ്റീവ് അനിവാര്യമാണ്. ഏകദേശം മുപ്പതോളം പേർക്ക്പ്രവർത്തിക്കാനുള്ള സൗകര്യവും, യോഗങ്ങളും ചർച്ചകളും വീഡിയോകോൺഫറൻസ് എന്നിവയും നടത്താനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. പതിനായിരം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കേണ്ട ഒരു സ്ഥാപനത്തിന് വേണ്ട സാങ്കേതിക പാരിസ്ഥിതിക സൗകര്യങ്ങൾ ഉൾപ്പെട്ട ഒരു ഓഫീസ് ആണ് സജ്ജീകരിക്കുന്നത്. ഇതിനു തലസ്ഥാന നഗരിയിൽ ചിലവാക്കാവുന്ന ഏറ്റവും കുറഞ്ഞ തുകയാണു ചിലവഴിച്ചത്.

ഇത്തരത്തിൽ ആരോപണങ്ങളെ സർക്കാർ ശക്തമായി നിഷേധിക്കുകയാണ്. അവാസ്ഥകരമായ പ്രസ്താവനകൾ നടത്തുന്നുവരെ സർക്കാർ കർശനമായി നേരിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (2 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (2 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (2 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (3 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (3 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (3 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (4 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (5 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (7 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (7 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends