മഴക്കലി അടങ്ങി ; കോഴിക്കോട് ഷോര്‍ണൂര്‍ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു..മൂന്നു ട്രെയിനുകൾ റദ്ദാക്കി

സംസ്ഥാനത്ത് കനത്ത മഴകാരണം താറുമാറായ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.. കോഴിക്കോട് ഷോര്‍ണൂര്‍ പാതയില്‍ വിദഗ്ധ സംഘം പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം ഒന്‍പത് ട്രെയിനുകള്‍ക്ക് പുറമെ ഏഴ് ട്രെയിനുകള്‍ കൂടി ഇന്ന് റെയില്‍വെ റദ്ദാക്കിയിട്ടുമുണ്ട്. . ട്രെയിൻ നമ്പർ 16305 എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി, ട്രെയിൻ നമ്പർ 16308 കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16649 മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ റെയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ മഴയില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും സംസ്ഥാനത്തെ റെയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ട്രാക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുകയാണ്. കോഴിക്കോട് ഷൊര്‍ണൂര്‍ പാതയില്‍ സംഘം പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.
തിരുവനന്തപുരം ഡിവിഷനില്‍ നിന്നും വൈകിട്ട് പുറപ്പെടുന്ന മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസുകള്‍ ട്രാക്കുകളിലെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ വൈകിട്ട് പുറപ്പെടും. രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ പുറപ്പെടുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്ച ഷൊർണൂർ വരെ മാത്രമായിരിക്കും സർവ്വീസ് നടത്തുക. ഷൊർണൂരിനും മംഗലാപുരത്തിനുമിടയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാലാണ് ജനശതാബ്ദി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്നത്. ഫറോക്ക് പാലത്തിലൂടെയും ട്രെയിൻ ഗതാഗതം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല.
https://www.facebook.com/Malayalivartha

























