Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കേരളത്തെ അമിത് ഷാ മനപ്പൂര്‍വം ഒഴിവാക്കി; പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

12 AUGUST 2019 04:51 PM IST
മലയാളി വാര്‍ത്ത

പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഞായറാഴ്ച മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തില്‍ കേന്ദ്രമന്ത്രി എത്തിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയതെന്നും പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

ഞായറാഴ്ച കര്‍ണാടകയിലെ ബെലഗാവി, മഹാരാഷ്ട്രയിലെ സട്ടാര, സംഗ്ലി, കൊലാപൂര്‍ ജില്ലകളിലും അമിത് ഷാ വ്യോമനിരീക്ഷണം നടത്തി. കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണ് അമിത് ഷാ സന്ദര്‍ശനം ഒഴിവാക്കിയതെന്നും സിപിഎം ആരോപിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 72 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കുകയും 1639 വീടുകള്‍ തകരുകയും ചെയ്തു. പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങള്‍ക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഒമ്പതോളം സംസ്ഥാനങ്ങളാണ് പ്രളയ ദുരിതം നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടത്തും എത്താന്‍ ആഭ്യന്തര മന്ത്രിയ്ക്ക് സാധിക്കുമോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.

കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും അമിത് ഷാ ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചു. ഉന്നത തല യോഗങ്ങള്‍ വിളിച്ച്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇതിനിടെ ആയിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണവും വിവാദത്തിലായത്. കേരളത്തിന് കഴിഞ്ഞ തവണ നല്‍കിയ പണത്തില്‍ 1600 കോടി ബാക്കിയുണ്ടെന്നും, സാമ്ബത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (2 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (2 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (2 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (3 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (3 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (3 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (4 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (5 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (7 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (7 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends