മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണപിള്ള രാജിവച്ചു

കാബിനറ്റ് റാങ്കോടെയുള്ള മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളകോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രാജിവച്ചു. യുഡിഎഫുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് രാജി. ബാര്‍കോഴയുമായി ബന്ധപ്പെട്ടു മന്ത്രി മാണിക്കെതിരേ ബിജു രമേശുമായി നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവന്നതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും രാജിയിലേക്ക് നയിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി. മനോജ്കുമാര്‍വഴി രാജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എത്തിക്കുകയായിരുന്നു.
രാജി വാങ്ങിവച്ച മുഖ്യമന്ത്രി ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ കത്തുവച്ചശേഷം തീരുമാനമെടുക്കുമെന്നാണ് അറിയിച്ചത്. രാജിക്കത്തില്‍ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. യു.ഡി.എഫിന്റെ നിര്‍ബന്ധപ്രകാരമാണു മുന്നോക്ക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. അടുത്തിടെ ചില പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും പത്രമാധ്യമങ്ങളില്‍ കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് ഈ സ്ഥാനത്തു തുടരാന്‍ താല്‍പര്യമില്ലെന്നു മാത്രമാണു കത്തിലുള്ളത്.
അതേ സമയം ഉമ്മന്‍ ചാണ്ടിയുടെ ചില പ്രസ്താവനകള്‍ തന്നെ വേദനിപ്പിച്ചതായും പിള്ള പറഞ്ഞു. കത്തുനല്‍കാന്‍ ഇന്നലെ ഉച്ചയോടെതന്നെ പിള്ള തലസ്ഥാനത്ത് എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി രാത്രി ഒന്‍പതോടെയാണ് എത്തിയത്. കോര്‍പറേഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ അനുവദിച്ച വാഹനം പിള്ള നേരത്തെ തിരിച്ചേല്‍പ്പിച്ചിരുന്നു.
വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഡീസലും നിറച്ചാണ് ഇന്നലെ വൈകിട്ടോടെ വാഹനം തിരിച്ചേല്‍പ്പിച്ചത്. ഇതിന്റെ പേരില്‍ ഇനിയൊരു പഴികേള്‍ക്കാന്‍ വയ്യെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പിള്ള തന്റെ സ്ഥാനം രാജിവച്ചെങ്കിലും പാര്‍ട്ടിക്ക് അനുവദിച്ച മൂന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തല്‍ക്കാലം ഉപേക്ഷിക്കില്ല. 28 ന് നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം പിള്ളയുടെ കാര്യത്തില്‍ തീരുമാനമെടുക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























