ആ ധീരതയക്ക് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പഥക്

കിണറിന്റെ ആഴങ്ങളില്‍ മുങ്ങിയ രണ്ടര വയസുകാരന് ജീവന്റെ കൈത്താങ്ങ് നല്‍കിയ മാത്യുവിന് പുരസ്‌ക്കാരം. മുപ്പത്തിയെട്ടടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ രണ്ടര വയസ്സുകാരന് രക്ഷകനായ കെ.സി. മാത്യുവിനെ തേടി രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പഥക് പുരസ്‌കാരം. 89കാരനായ തൊടുപുഴ മുതലക്കോടം കളപ്പുരക്കല്‍ കെ.സി. മാത്യുവിനാണ് പുരസ്‌കാരം ലഭിച്ചത്.
സ്വന്തം ജീവന്‍ അവഗണിച്ചാണ് മാത്യു കെവിനെ രക്ഷിച്ചത്.
2012 ഒക്ടോബറിലാണ് അയല്‍വാസിയായ വാട്ടപ്പിള്ളില്‍ ജയ്‌സന്റെ മകന്‍ കെവിനെ (ജോക്കുട്ടന്‍) കെ.സി. മാത്യു സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തുന്നത്. കെവിന് വീട്ടുമുറ്റത്തിരുന്ന് ഭക്ഷണം നല്‍കിയ ശേഷം മാതാവ് അകത്തുപോയി പാത്രം കഴുകുമ്പോള്‍ കിണറ്റിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടു. നോക്കുമ്പോള്‍ മകന്‍ കിണറ്റില്‍ വീണുകിടക്കുന്നതാണ് കണ്ടത്. നിലവിളി കേട്ട് ഓടിയത്തെിയ മാത്യു കിണറ്റില്‍ സ്ഥാപിച്ച മോട്ടോറിന്റെ ഫുട്വാല്‍വ് വലിച്ചുകെട്ടിയ കയറില്‍ തൂങ്ങി കിണറ്റിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. തുടര്‍ന്ന് കിണറ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന റിങ്ങിന് ഇടയിലുള്ള അല്‍പം സ്ഥലത്ത് കാലുറപ്പിച്ച് വെള്ളത്തിലേക്കിറങ്ങി.
ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തില്‍ മുങ്ങിയപ്പോഴാണ് കുട്ടിയുടെ കാലില്‍ പിടിത്തം കിട്ടുന്നത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ റിങ്ങിനിടയിലുള്ള ഭാഗത്തത്തെിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ഈ സമയം ഒരാള്‍ കിണറ്റിലേക്ക് ഇറങ്ങി കുട്ടിയെ വലയില്‍ കെട്ടി കരയ്ക്ക് എത്തിക്കുകയായിരുന്നു.
അവശനിലയിലായ മാത്യുവിനെ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് കരക്ക് കയറ്റിയത്.
ദൈവത്തിനു നന്ദി പറയുന്നു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത്തരം അവാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും കെ.സി. മാത്യു പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















