Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ഈ ഹര്‍ത്താല്‍ എന്തിന്?

27 JANUARY 2015 11:11 AM IST
മലയാളി വാര്‍ത്ത.

കേരളം ഇപ്പോള്‍ ഹര്‍ത്താലിന്റെ ആലസ്യത്തിലാണ്. ജനത്തെ ബാധിക്കുന്ന പൊള്ളുന്ന നൂറ് പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ അസ്ഥാനത്തുള്ള ഈ ഹര്‍ത്താല്‍ എന്തിനെന്ന് പാവം പൊതു ജനത്തിനും അറിയില്ല. 

തുടര്‍ച്ചയായ മാധ്യമ വിചാരണ, ചാനല്‍ റേറ്റിംഗിനായുള്ള മത്സരം, ഇവയ്ക്കപ്പുറം വിശ്വസനീയമായ തെളിവുകളൊന്നുമില്ല. ആരോപണങ്ങളുടെ പുകമറയ്ക്കപ്പുറം വസ്തുതകളുമില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ കേരളത്തില്‍ മദ്യനിരോധനം എര്‍പ്പെടുത്തിയപ്പോള്‍ കോടിക്കണക്കിന് രൂപ വരുമാനത്തില്‍ കുറവ് വരുമെന്ന് ഒരു മദ്യവ്യാപാരി. പ്രത്യേകിച്ച് ഏറെ കളങ്കിത താല്‍പര്യമുള്ളയാള്‍ ഒരു വൈകുന്നേരം ചാനലില്‍ പ്രത്യക്ഷപ്പെട്ട് കെ എം മാണിയെന്ന അതികായനെതിരെ ഒരാരോപണം ഉന്നയിക്കുന്നു. പിന്നെ കൃത്യമായ തിരക്കഥയെന്നപോലെ നാടകം മുന്നേറുന്നു. ചാനലുകള്‍ റേറ്റിംഗിനായി കളിമൂര്‍ഛിപ്പിക്കുന്നു. രംഗം കൊഴുക്കുന്നു. തെളിവുകള്‍ സ്ഥാപിക്കാന്‍ ആരോപണമുന്നയിച്ചയാള്‍ പലകുറുക്കുവഴികളും തേടുന്നു. രാഷ്ടീയ വൈരിയെ പറ്റിക്കാന്‍ കിട്ടിയ അവസരമുപയോഗിച്ച പിള്ളയും, കുതികാല്‍വെട്ടി സ്വയം നേതാവാകാന്‍ തരം പാര്‍ത്തിരുന്നയാളും എരിതീ പകര്‍ന്നു. സുഹൃത്തുക്കളെ വിളിച്ചിരുത്തി നാട്ടില്‍ പരക്കുന്ന കഥകള്‍ പറയിച്ച് മദ്യസത്കാരത്തിനിടയില്‍ പലവീമ്പും വിളിച്ച് പറഞ്ഞ്‌ അവയൊക്കെ റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്ത് തെളിവുണ്ടാക്കി! ഇവയ്ക്കപ്പുറം എന്താണുള്ളത്.

അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനെ മലയാളിവാര്‍ത്ത ന്യായീകരിക്കാനൊരുങ്ങുന്നില്ല. പക്ഷേ തന്റെ വകുപ്പല്ലാത്ത, നിയമപരമായി ഒരവകാശവുമില്ലാത്ത ഒരു നയത്തിന്റെ പേരില്‍, ഫയലിന്റെ പേരിലാണോ കെഎം മാണി പണപ്പിരിവ് നടത്തിയത്. ഇത് ഏറെ സംശയങ്ങളുണര്‍ത്തുന്നു. ഇവിടെ ഒന്നേയുള്ളു കെ എം മാണിയുടെ രാജി ആവശ്യപ്പെടുന്നത് എന്ത് തെളിവുകളുടെ, എന്തെല്ലാം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്ന് ആരോപണമുന്നയിക്കുന്നവര്‍ വെളിപ്പെടുത്തണം.

കൃത്രിമമായി സൃഷ്ടിച്ച ഒരു ചാരക്കേസില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും രാഷ്ടീയ അതികായനുമായിരുന്ന കെ കരുണാകരന്റെ രാഷ്ടീയ ജീവിതം അവസാനിപ്പിക്കാന്‍ നടത്തിയ ഗൂഢാലോചന പുറത്ത് വരുകയും അദ്ദേഹം നിരപരാധിയാണെന്ന് കേരളം പിന്നീട് തിരിച്ചറിയുകയും ചെയ്ത അനുഭവമാണ് നമുക്കുള്ളത്.
കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നത് പോലെ ഇതൊരു രാഷ്ടീയ ഗൂഢാലോചനയാണോ? 83 വയസുള്ള ഒരാളെ വ്യക്തിഹത്യ ചെയ്ത് ആ പ്രസ്ഥാനത്തെ തകര്‍ക്കലാണോ ആരോപണത്തിന് പിന്നില്‍. ഒരുപാട് സംശയങ്ങള്‍ ബാക്കിയാകുന്നു.
ഇവിടെ ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഐയും ബിജെപിയും രാഷ്ടീയം കളിക്കുകയാണ്. കെ.എം.മാണിക്കെതിരെയുള്ള ആരോപണങ്ങളുടെ സത്യസന്ധത മനസിലാക്കിയുള്ള പ്രതിഷേധമല്ലയത്. വെറും രാഷ്ടീയ മുതലെടുപ്പുകള്‍. സമരം ഉയര്‍ത്തിക്കാട്ടി മാണിയെ പേടിപ്പിക്കുക. വിറളിപിടിപ്പിക്കുക, എങ്ങനെയെങ്കിലും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ നോക്കുക.
ജനങ്ങളോടാണ് ഇവര്‍ക്ക് ആത്മാര്‍ഥതയെങ്കില്‍ 20കോടി രൂപയുടെ അഴിമതി തെളിയിക്കാന്‍ ഒരു ചെറുവിരല്‍പോലും ആരും എന്തേ അനക്കുന്നില്ല. തങ്ങളിലേക്ക് തിരിഞ്ഞ് കുത്തുമോ എന്ന ഭയം. എന്താണ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കാത്തത്. ബിജുരമേശ് ഇട്ട് കൊടുക്കുന്ന വാര്‍ത്തകള്‍ എക്‌സ്‌ക്ലൂസീവുകളാണെന്ന രീതിയില്‍ ജനങ്ങളെ പറ്റിക്കാനാണ് ചാനലുകാര്‍ മത്സരിക്കുന്നത്.
കേസ് വിജിലന്‍സ് അന്വേഷിക്കട്ടെ, സത്യം പുറത്ത് വരട്ടെ, സ്രെട്ടറിയേറ്റിനുമുന്നില്‍ നിന്ന് വെല്ലുവിളിച്ച വിഎസ്, കോണ്‍ഗ്രസ് ഒന്നു തിരിച്ച് വിരട്ടിയപ്പോള്‍ മാളത്തിലൊളിച്ചു. മകന് വേണ്ടി ഒരഡ്ജസ്റ്റ്‌മെന്റ് വിരട്ടലിന്റെ കാര്‍ഡിറക്കി. അതേയുള്ളു.
ബിജുരമേശ് പോലും പറഞ്ഞു, മറ്റുള്ളവരുടെ പേര് പറഞ്ഞാല്‍ താന്‍ വെള്ളം കുടിക്കുമെന്ന്. അപ്പോള്‍ ഭീഷണി ആരുടെ അടുക്കല്‍ നിന്നാണ്. മാണി അഴിമതി നടത്തിയെങ്കില്‍ അത് പുറത്ത് കൊണ്ടു വരാന്‍എന്ത് ശ്രമമാണ് പ്രതിപക്ഷം നടത്തിയത്. മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ വല്ലതുമുണ്ടായോ, മാതൃഭൂമി ചാനല്‍ പുറത്ത് വിട്ട എക്‌സ്‌ക്ലൂസീവ് സ്റ്റോറി പിന്നെ ആരും പിന്തുടര്‍ന്നില്ല.

 ഇവിടെ ജനങ്ങള്‍ വിഡ്ഢിയാക്കപ്പെടുന്നു. യുഡിഎഫിനെ ദുര്‍ബലമാക്കി മുന്നണിയില്‍ നുഴഞ്ഞ്‌ കയറാനാണ് സിപി ഐ ശ്രമിക്കുന്നത്. അവര്‍ സിപിഐയെ വെട്ടിലാക്കിയാണ് മുന്നോട്ട് പോകുന്നത്. കേരളാകോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മിനെയും മാണിയെയും തമ്മിലടിപ്പിച്ച് ചോരകുടിക്കാന്‍ ഒരു കളി.
ജനം പരസ്പരം ചോദിക്കുന്നു. ഞങ്ങളെ വിഡ്ഢികളാക്കാനാണോ ഈ ഹര്‍ത്താല്‍? ആര്‍ക്കുവേണ്ടി, കെഎം മാണിക്കെതിരെ കുറ്റപത്രമില്ല, ആരോപണത്തിന്റെ പുക മാത്രം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (11 minutes ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (20 minutes ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (38 minutes ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (47 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (55 minutes ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (1 hour ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (1 hour ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (1 hour ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 hour ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (1 hour ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (2 hours ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends