ഇന്ന് യുഡിഎഫ് യോഗം, പിള്ളയ്ക്കുള്ള നടപടി താക്കീതില്‍ ഒതുങ്ങും, പുറത്താക്കരുതെന്ന് ജോണിനെല്ലൂര്‍

വിവാഹ പരാമര്‍ശം വഴി യു.ഡി.എഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുന്നോട്ടുപോയ ആര്‍ ബാലകൃ്ണപിള്ളയ്‌ക്കെതിരെ ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ കടുത്ത നടപടിക്ക് സാദ്ധ്യതയില്ല. യു.ഡി.എഫിന്റെ സ്ഥാപക നേതാക്കളിലൊരാളെന്ന നിലയ്ക്ക് പിള്ളയ്ക്ക് ഒരു അവസരം കൂടി നല്‍കണമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ക്കിടയിലെ ധാരണ. എന്നാല്‍ ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് പിള്ളയെ ക്ഷണിച്ചിട്ടില്ല. യോഗത്തിനുശേഷം അദ്ദേഹത്തെ തീരുമാനം അറിയിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ രാവിലെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. പിള്ളയ്‌ക്കെതിരെ കടുത്ത നടപടി വേണ്ടെന്നാണ് പല നേതാക്കളും ആവശ്യപ്പെട്ടത്. മുന്നണി മര്യാദ ലംഘിച്ച പി.സി.ജോര്‍ജിനെ ഒഴിവാക്കി പിള്ളയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിലെ അനൗചിത്യവും പല നേതാക്കളും ചൂണ്ടിക്കാട്ടി. പിള്ളയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതും നല്ലതല്ല. മാത്രവുമല്ല, മറുഭാഗത്ത് ഇടതുമുന്നണി പിള്ളയെ സ്വീകരിക്കുവാന്‍ തയ്യാറാവുകയും ചെയ്തു. ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മാണിയെ കുടുക്കുന്നതിന് സഹായം വാഗ്ദാനം ചെയ്യുകയും മാണിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതാണ് പിള്ളയ്ക്ക് വിനയായത്. ബിജു രമേശ് ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടതോടെ പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം മുന്നണിയില്‍ ഉയര്‍ന്നു. നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് 28ന്റെ യു.ഡി.എഫ് യോഗം കഴിയട്ടെയെന്ന് മുഖ്യമന്ത്രി അര്‍ത്ഥം വച്ച് പറയുകകൂടി ചെയ്തപ്പോള്‍ നടപടി ഉറപ്പാവുകയായിരുന്നു. തുടര്‍ന്ന് പിള്ള മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് നല്‍കി.
ബാര്‍കോഴ വിഷയത്തില്‍ കെ.എം.മാണിക്ക് ഇന്ന് യു.ഡി.എഫ് യോഗം ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിക്കും. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തോടെ മാണിയുടെ നില മെച്ചപ്പെട്ടു എന്ന വിലയിരുത്തലാണ് യു.ഡി.എഫ് നേതാക്കള്‍ക്കുള്ളത്. താന്‍ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് മാണി സംശയലേശമെന്യേ പ്രഖ്യാപിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















