Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

കണ്ണ് തള്ളിപ്പോയി… വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പഠിച്ച് പരീക്ഷ എഴുതിയവരെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ശിവരഞ്ജിത്തിന്റെ കള്ളി പൊളിച്ച് ക്രൈംബ്രാഞ്ച്; ഓരോന്ന് ചോദിക്കുമ്പോഴും ഉരുണ്ടുകളിച്ച ശിവരഞ്ജിത്തിനേയും നസീമിനേയും കുടുക്കിയത് നാല് ചോദ്യങ്ങള്‍

20 AUGUST 2019 02:22 PM IST
മലയാളി വാര്‍ത്ത

ഒരിക്കലെങ്കിലും പിഎസ്എസി പരീക്ഷ എഴുതാത്ത യുവതലമുറ ഉണ്ടാകില്ല. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നവരാണ് അവരില്‍ ബഹുഭൂരിപക്ഷവും. ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഊണും ഉറക്കവും കളഞ്ഞവര്‍ ധാരാണം. എന്നാല്‍ എല്ലാവരേയും നോക്കുകുത്തിയാക്കി ശിവരഞ്ജിത്തും നസീമും മുന്‍നിരയിലെത്തിയെന്ന സത്യം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് തെളിയിക്കാന്‍ പോലീസ് നടത്തിയ ശ്രമം ആദ്യഘട്ടം വിജയം കണ്ടില്ല. 

പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത്തിനെയും 28ാം റാങ്കുകാരന്‍ നസീമിനെയും ക്രൈംബ്രാഞ്ച് അഞ്ചുമണിക്കൂറാണ് ചോദ്യം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പഠിച്ചാണ് പിഎസ് സി പരീക്ഷ ജയിച്ചതെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത്. ഈ വാദത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

ഇതോടെ െ്രെകംബ്രാഞ്ച് സംഘം തന്ത്രം മാറ്റി. പിഎസ് സി പരീക്ഷയിലെ തന്നെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. പഠിച്ചുജയിച്ചെന്ന് പറഞ്ഞ ഇരുവരും ഉത്തരം അറിയാതെ കുഴങ്ങി. ആദ്യം കറക്കികുത്തിയെന്ന് പറഞ്ഞു. പിന്നീട് അടുത്തിരുന്നയാളുടെ ഉത്തരപേപ്പര്‍ നോക്കിയാണ് എഴുതിയതെന്നായി വാദം. എന്നാല്‍ അടുത്തിരുന്നവരാരും റാങ്ക ലിസ്റ്റില്‍ കടന്നിട്ടില്ലെന്ന കാര്യം പൊലീസ് സംഘം ചൂണ്ടിക്കാട്ടി.

എന്നാല്‍ നോക്കിയെഴുതിയതാണെന്ന വാദത്തില്‍ നസീം ഉറച്ചു നിന്നു. എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് ക്രമക്കേട് നടത്തിയാണ് ഇരുവരും ജയിച്ചതെന്ന് കണ്ടെത്തിയത്.

കൈംബ്രാഞ്ച് സംഘത്തിന്റെ നാലു ചോദ്യങ്ങളാണ് ഇവരെ കുടുക്കിയത്

1. നിങ്ങള്‍ എങ്ങനെയാണ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത്?

പ്രതികളുടെ മറുപടി: പഠിച്ചാണ് പരീക്ഷയെഴുതിയത്. മിക്കതും എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. അറിയാത്ത ഉത്തരങ്ങള്‍ കറക്കിക്കുത്തി. ഭാഗ്യത്തിന് അതൊക്കെ ശരിയുത്തരമായി.

2 : അങ്ങനെയെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ. 

ക്രൈംബ്രാഞ്ച് സംഘം പരീക്ഷാ ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളായി ചോദിക്കുന്നു. ഒന്നിനും ശരിയുത്തരം നല്‍കാനാകാതെ പ്രതികള്‍ ബുദ്ധിമുട്ടി.

മറുപടി: സോറി. പഠിച്ചല്ല പരീക്ഷയെഴുതിയത്. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് മാറിമാറി നോക്കിയാണ് ശരിയുത്തരം എഴുതിയത്.

3: നിങ്ങളുടെ അടുത്തിരുന്നവരുടെ പട്ടിക ഇതാണ്. ഇതില്‍ ആരും റാങ്ക് പട്ടികയില്‍ വന്നിട്ടില്ല. അപ്പോള്‍ അവരുടെ ഉത്തരക്കടലാസ് നോക്കി നിങ്ങള്‍ എങ്ങനെ ശരിയുത്തരം എഴുതി?

കൃത്യമായി ഉത്തരം നല്‍കാനാകാതെ ശിവരഞ്ജിത്.കുഴങ്ങി. 

അതറിയില്ല. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കിയാണ് ഞാന്‍ എഴുതിയതെന്ന് നസീമിന്റെ മറുപടി.

4: പരീക്ഷ എഴുതുമ്‌ബോള്‍ ശിവരഞ്ജിത്തിന് 96 എസ്എംഎസ് അയച്ചത് ആരാണ്?

ശിവരഞ്ജിത്തിന്റെ ഉത്തരം: അതു പതിവായി വരുന്ന എസ്എംഎസാണ്. കൂട്ടുകാര്‍ അയച്ചതാണ്. 

എസ്എംഎസായി വന്ന ഉത്തരത്തിന്റെ പ്രിന്റൗട്ട് അന്വേഷണ സംഘം കാട്ടിക്കൊടുത്തപ്പോള്‍ ശിവരഞ്ജിത് വിയര്‍ത്തു. പിന്നീട് മൗനം. ആരാണ് എസ്എംഎസ് അയച്ചതെന്നും മൊബൈല്‍ ഫോണ്‍ വഴിയാണോ സ്മാര്‍ട് വാച്ച് വഴിയാണോ എസ്എംഎസ് സ്വീകരിച്ചതെന്നും വ്യക്തമാക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല.

പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി ഇരുവരും ഒടുവില്‍ തലകുലുക്കി സമ്മതിച്ചു. എന്നാല്‍ ഇവര്‍ക്ക് മൊബൈല്‍ ഫോണില്‍ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്ബിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. ഇവരെ കണ്ടെത്താനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. കോപ്പിടയിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്താനാകാത്തതും അന്വേഷണത്തെ വഴിമുട്ടിക്കുന്നുണ്ട്. പ്രധാന തൊണ്ടിമുതലായ മൊബൈല്‍ നശിപ്പിക്കപ്പെട്ടേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (41 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends