Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തന്ത്രി സ്ഥാനം തിരിച്ചുവേണം; ശബരിമല ക്ഷേത്രം തന്ത്രി ആയി തന്നെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; 12 വര്‍ഷമായി അകാരണമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്ന് പരാതി

20 AUGUST 2019 03:26 PM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രം തന്ത്രി ആയി തന്നെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.12 വര്‍ഷമായി അകാരണമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്ന് മോഹനര് അപേക്ഷയില്‍ വ്യക്തമാക്കുന്നു . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷി ആക്കിയാണ് കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയത്.

ശബരിമലയില്‍ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവര് ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്‍മണ്‍ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് തന്ത്രിയായി ചുമതലയേറ്റത്.

2006 ലെ ബ്ലാക്മെയിലിംഗ് കേസിനെ തുടർന്നാണ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കർമ്മങ്ങളിൽ നിന്ന് വിലക്കിയത്. തന്ത്രിയെ ഫ്ലാറ്റിൽ എത്തിച്ച് സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വർണഭാരണവും തട്ടിയെടുക്കുകയായിരുന്നു.

കേസിൽ തന്ത്രിയെ മനപൂർവ്വം കുടുക്കിയതാണെന്ന് തെളിയുകയും പ്രതികളെ എർണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തു. അഷ്ടമംഗല ദേവപ്രശ്നത്തിൽ ചെയ്യാത്ത കുറ്റത്തിന് പൂജാദികർമ്മങ്ങളിൽ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് പാപപരിഹാരമായി മോഹനർക്ക് വീണ്ടും താന്ത്രികാവകാശം നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന് ദൈവജ്ഞർ ദേവസ്വം ബോർഡിനോട് ആരാഞ്ഞത്.

ശബരിമലയിൽ മുൻ തന്ത്രി കണ്ഠരര് മോഹനരെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഷ്ടമംഗല ദേവപ്രശ്നത്തിൽ മുൻ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ പത്മകുമാർ നിലപാട് എടുത്തിരുന്നു.

2018 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകള്‍ അന്വേഷിച്ച ജസ്റ്റിസ് കെ.എസ് പരിപൂര്‍ണന്‍ കമ്മിഷന് ശബരിമല ക്ഷേത്രത്തില്‍ രണ്ടു തവണ തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ വിചാരണ ചെയ്ത സമയം ഒരു തന്ത്രിക്കുവേണ്ട പ്രത്യേക അറിവുകള്‍ പോയിട്ട് ശാന്തിപ്പണിയുടെ പ്രാഥമിക പാഠങ്ങള്‍പോലും മോഹനര്‍ക്ക് അറിയില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു പുറത്തു വിട്ടത്. കന്നട നടി ജയമാല ശബരിമല ക്ഷേത്രത്തില്‍ കയറി വിഗ്രഹം തൊട്ടു എന്നും മറ്റുമുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിപൂര്‍ണന്‍ കമീഷന്‍ വിചാരണ നടത്തിയത്. സംസ്‌കൃതവും വേദങ്ങളും പഠിച്ചിട്ടില്ല എന്ന് സമ്മതിച്ച അദ്ദേം മന്ത്രങ്ങളും ഭാഗ്യസൂക്തവും അറിയില്ല എന്നും സമ്മതിച്ചു. ഗണപതിയുടെ നാള്‍ ഏതാണെന്നുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. സംസ്‌കൃതം അറിയാത്ത താങ്കള്‍ എങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യു ബോര്‍ഡിലെ പ്രധാന അംഗമായി എന്ന അന്നത്തെ ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നില്ല. അഭിമുഖം നടത്താന്‍ സംസ്‌കൃതം അറിയുമോയെന്ന് കമ്മിഷന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (17 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (26 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (33 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (44 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends