Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

നടി മഞ്ജുവാര്യര്‍ അടക്കമുള്ള 30 അംഗ സംഘം ഹിമാചല്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുന്നു, മഴയിലും മണ്ണിടിച്ചിലിലും റോഡ് ഒലിച്ചുപോയതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യുകയേ മാര്‍ഗമുള്ളൂ

20 AUGUST 2019 02:03 PM IST
മലയാളി വാര്‍ത്ത

നടി മഞ്ജുവാര്യര്‍ അടക്കമുള്ള 30 അംഗ സംഘം ഹിമാചല്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കേന്ദ്രവിദേശകാര്യസഹ മന്ത്രി വി.മുരളീധരന്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ടാ്കകൂറുമായി ബന്ധപ്പെട്ടു. ഛത്രൂ ഉള്‍പ്പെട്ട പ്രദേശത്തെ എം.എല്‍.എ കൂടിയായ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയതായി വി. മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചു. വൈകുന്നേരത്തോടെ ഇവരെ രക്ഷപെടുത്തുമെന്നാണ് അറിയുന്നത്. മഴയിലും മണ്ണിടിച്ചിലിലും റോഡ് ഒലിച്ചുപോയതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യുകയേ മാര്‍ഗമുള്ളൂ എന്ന് മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ പറഞ്ഞു. ഇന്നലെ രാത്രി സാറ്റലൈറ്റ് ഫോണിലൂടെ മധുവിനെ മഞ്ജു വിളിച്ചിരുന്നു. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ സംഘത്തിന്റെ കൈവശമുള്ളൂ എന്നും മധുവാര്യര്‍ പറഞ്ഞു. 

പ്രദേശത്ത് 200റോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്നാഴ്ച മുമ്പാണ് സനല്‍കുമാര്‍ ശശീധരന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിമാചല്‍ പ്രദേശില്‍ എത്തിയത്. സിംലയില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ഛത്രു ഗ്രാമം. ഇവരെ സിംലയിലേക്ക് കൊണ്ടുവരാന്‍ സൈന്യത്തിന്റെ ഉള്‍പ്പെടെ സേവനം ഹിമാചല്‍ സര്‍ക്കാര്‍ തേടിയതായാണ് അറിയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ഹോട്ടലുകളൊന്നും ഇല്ലാത്ത സ്ഥലമായതിനാല്‍ ടെന്റ് കെട്ടിയാണ് ഷൂട്ടിംഗ് സംഘം താമസിക്കുന്നത്. പര്‍വതാരോഹണവും ഛത്രുവിലെ ഗ്രാമവാസികളുടെ ജീവിതവും ആസ്പദമാക്കിയാണ് സനല്‍കുമാര്‍ ശശിധരന്‍ കയറ്റം സിനിമ ഒരുക്കുന്നത്. 

സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പൊക്കം എന്ന ചിത്രം ഹിമാചല്‍ പ്രദേശിലാണ് ചിത്രീകരിച്ചത്. അന്ന് ഛത്രു ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ പോയിരുന്നു. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങിനെയൊരു സിനിമ എടുക്കാന്‍ തീരുമാനിച്ചത്. മൂന്നാ്ച മുമ്പ് അവിടെ എത്തിയപ്പോള്‍ ജനജീവിതം സാധാരണഗതിയിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വളരെ ചെറിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. സംവിധായകനിലുള്ള വിശ്വാസം കൊണ്ടാണ് മഞ്ജു അഭിനയിക്കാന്‍ തയ്യാറായത്. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സനല്‍കുമാര്‍ ശശിധരന് 2014ല്‍ ഒരാള്‍പൊക്കത്തിന് ലഭിച്ചിരുന്നു.

കനത്ത മഴയിലും പ്രളയത്തിലും വിറങ്ങലിച്ചുനില്‍ക്കുകയാണ് ഉത്തരേന്ത്യ. പല സംസ്ഥാനങ്ങളിലും സഞ്ചാരികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. പ്രളയക്കെടുതിയില്‍ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ തുടരുകയാണ്. ഉത്തരാഖണ്ഡില്‍ ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ഒഴുകുകയാണ്. കേന്ദ്രദുരന്തനിവാരണ അതോറിട്ടിയും സൈന്യവും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 



 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (42 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends