Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ദേശീയ നേതൃത്വം പ്രതിസന്ധിയിലായതിന് പിന്നാലെ നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു.

20 AUGUST 2019 05:49 PM IST
മലയാളി വാര്‍ത്ത

ദേശീയ നേതൃത്വം പ്രതിസന്ധിയിലായതിന് പിന്നാലെ നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കി വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും വിജയം നേടുന്നതിന് പകരം നേതാക്കള്‍ സ്വന്തം ഗ്രൂപ്പില്‍ ആളെക്കൂട്ടാന്‍ കാണിക്കുന്ന പരിപാടികള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഐ ഗ്രൂപ്പുകാരനായ മുരളീധരന്‍ ചെന്നിത്തലയുടെ നിലപാടിനെതിരെ കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസില്‍ നിലവിലുള്ള സമവാക്യങ്ങളെ ആകെ തകര്‍ക്കുമെന്നാണ് സൂചന. ഒരാള്‍ക്ക് ഒരു പദവി എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അംഗീകരിച്ചെങ്കിലും എതിര്‍പ്പുമായി രമേശ് ചെന്നിത്തലയും സംഘവും രംഗത്തെത്തിയതാണ് കെ.മുരളീധരനെ ചൊടിപ്പിച്ചത്. 

കെ.പി.സി.സി പ്രചാരണവിഭാഗം തലവനായ കെ.മുരളീധരനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും എം.പിമാരായതോടെ പുന:സംഘനട വേണമെന്ന ആവശ്യം ഉയര്‍ന്നതാണ്. അന്ന് മുതല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് പുന:സംഘടന അനന്തമായി മുന്നോട്ട് നീട്ടിക്കൊണ്ട് പോവുകയാണ്. എം.പിമാരുടെ പാര്‍ട്ടി പദവികളില്‍ പുതിയ നേതാക്കളെ കൊണ്ടുവരണമെന്നാണ് ആവശ്യം. ഭാരവാഹികളാകാനും ജനപ്രതിനിധികളാകാനും ഒരാള്‍ തന്നെ മതിയെങ്കില്‍ മറ്റ് നേതാക്കളെന്തിനെന്ന് മുരളി ആഞ്ഞടിച്ചു. ഐ ഗ്രൂപ്പ് നേതാവും എം.എല്‍.എയുമായ ശിവകുമാറിനെ കെ.പി.സി.സി നേതൃത്വ പദവിയില്‍ കൊണ്ടുവരാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. ഇതിന് എന്‍.എസ്.എസിന്റെ പിന്തുണയുണ്ടെന്നാണ് ചെന്നിത്തല നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്. പക്ഷെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ അംഗീകരിച്ചില്ല. എ, ഐ ഗ്രൂപ്പുകളുടെ സമവായം ഇല്ലാതെ അദ്ദേഹം പുന: സംഘടന നടത്തത്തുമില്ല. 

എം.പിമാരെയും എം.എല്‍.എമാരെയും കെ.പി.സി.സി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള പല നേതാക്കളും ആഗ്രഹിക്കുന്നത്. കെ.സുധാകരന്‍, വി.ഡി സതീശന്‍, അടൂര്‍പ്രകാശ്, വി.എസ് ശിവകുമാര്‍, എ.പി അനില്‍കുമാര്‍ എന്നീ ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കണമെന്ന കട്ടായത്തിലാണ് ചെന്നിത്തല. കെ.കരുണാകരന്‍ രൂപീകരിച്ച ഐ ഗ്രൂപ്പിന്റെ തലവന്‍ ഇപ്പോള്‍ ചെന്നിത്തലയാണ്. കരുണാകരന്റെ മകനായ മുരളീധരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും കഴിഞ്ഞ കുറേ കാലാമായി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ക്കൊപ്പമാണ്. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണെന്നും അദ്ദേഹത്തെ ഒഴിവാക്കി സംസ്ഥാനത്ത് കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്നും മുരളി തുറന്നടിച്ചിരുന്നു. 

മുന്‍ കെ.പി.സി.സി പ്രസിഡന്റും പ്രചാരണവിഭാഗം തലവനുമായ മുരളീധരനോട് പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ നേതൃത്വം ചര്‍ച്ച ചെയ്തില്ല. രണ്ടോ മൂന്നോ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടകാര്യമില്ല പുന: സംഘടനയെന്നും മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. മുരളി നിര്‍ദ്ദേശിച്ച പേരുകള്‍ നേതൃത്വം പരിഗണിച്ചത് പോലുമില്ല. വട്ടിയൂര്‍ക്കാവില്‍ നല്ലരീതിയില്‍ കാര്യങ്ങള്‍ ചെയ്തുവന്ന മുരളിയെ ചിലര്‍ ഡല്‍ഹിയിലേക്ക് കെട്ടുകെട്ടിച്ചതാണെന്നും ആക്ഷേപമുണ്ട്. അടുത്ത തവണ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയില്‍ പ്രത്യേക പ്രാധാന്യം കൊടുക്കേണ്ടിവരും അതൊക്കെ കണക്ക് കൂട്ടി കളിച്ചതാണെന്നാണ് ആക്ഷേപം. എം.എല്‍.എമാര്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്ന മുരളി പാര്‍ട്ടി തീരുമാനമായതിനാല്‍ വടകരയില്‍ മത്സരിക്കുകയായിരുന്നു.

യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ ബെന്നി ബഹാനെ കണ്‍വീനര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടും ചെന്നിത്തല വാശിപിടിക്കുന്നത് അടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് പാര്‍ട്ടിയല്‍ ഭൂരിപക്ഷം നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. അദ്ദേഹത്തെ മാറ്റണമെന്ന നിര്‍ദ്ദേശം ഇടയ്ക്ക് മുരളീധരന്‍ ഉയര്‍ത്തിയിരുന്നു. കെ.സുധാകരനെയും വി.ഡി സതീശനേയും വി.എസ് ശിവകുമാറിനെയും എ.പി അനില്‍കുമാറിനെയും കളത്തിലിറക്കി ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് ചെന്നിത്തല നോക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പമാണെന്ന് ഉമ്മന്‍ചാണ്ടിക്കും കെ.മുരളീധരനും നന്നായി അറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (43 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends