Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍

20 AUGUST 2019 05:52 PM IST
മലയാളി വാര്‍ത്ത

ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന വ്യക്തമായ സൂചനകള്‍ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നു. മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം രാജിവെച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചത് വഴിയുണ്ടായ സാമ്പത്തിക ബാധ്യത മുന്‍ നിര്‍ത്തിയാണ് ഇടത് മുന്നണി കരുതിക്കൂട്ടി നീങ്ങുന്നത്. യു.ഡി.എഫിനും ഇതേ പ്രശ്‌നമുണ്ടെങ്കിലും അതിലുപരി സ്ഥാനാര്‍ത്ഥി കുപ്പായം ധരിച്ച് ഒരു ലോറി നേതാക്കള്‍ മണ്ഡലത്തില്‍ കറങ്ങുകയാണ്. 

ആര്‍. രാമചന്ദ്രന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സജി ചെറിയാനെ ആദ്യമേ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു, നോട്ടിഫിക്കേഷന്‍ വരും മുമ്പായിരുന്നു അത്. അതോടെ പ്രചരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നീണ്ടുപോയി. സംസ്ഥാനം മുഴുവനുള്ള എല്‍.ഡി.എഫ് നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിക്കേണ്ടിവന്നു. അതിനും പ്രചാരണപരിപാടികള്‍ക്കുമായി വലിയതുക ചെലവഴിക്കേണ്ടിവന്നു. നിലവിലെ സാഹചര്യത്തില്‍ സി.പി.എം അതിന് തയ്യാറല്ല. പ്രളയ ദുരന്തത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രചാരണപരിപാടികളുമായി മുന്നോട്ട് നീങ്ങിയാല്‍ അത് ജനപിന്തുണയെ ബാധിക്കും. നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്നെന്നും പലര്‍ക്കും ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സ്വയംവിമര്‍ശനം നടത്തിയിരുന്നു. 

ഓണം അടുത്ത് വരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പരിപാടികളും ഫണ്ട് പിരിവും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും സി.പി.എമ്മും ഇടത് മുന്നണിയും തീരുമാനിച്ചിരിക്കുകയാണ്. പ്രളയബാധിതരായ വടക്കന്‍കേരളത്തെ സഹായിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം ആലോചിക്കുന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടില്ലെന്ന് ജില്ലാ നേതൃത്വം പറയുന്നു. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായി മാറിയത്. നോര്‍ത്തിലെ അവസാന ആറ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിലും സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന എം വിജയകുമാറാണ് ജയിച്ചത്. നായര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ടി.എന്‍ സീമയെ അത് മുന്‍നിര്‍ത്തിയാണ് ഇറക്കിയതെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. 

കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെയാണ് വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് കോട്ടയായത്. രണ്ടാംതവണ മത്സരിച്ചപ്പോഴും അദ്ദേഹത്തിന്റെ ജനപിന്തുണ കൂടി. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പി ഇക്കുറി കുമ്മനത്തെ തന്നെ വീണ്ടും ഇറക്കുമ്പോള്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ ക്യാമ്പ്. കേന്ദ്രപദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കാന്‍ കുമ്മനത്തിന് സാധിക്കും. അതാണ് എന്‍.ഡി.എയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ 43700 വോട്ടു നേടി രണ്ടാമത് വന്നപ്പോള്‍ 40411വോട്ടു നേടി സീമ മൂന്നാമതാണ് ഫിനിഷ് ചെയ്തത്.

2011ല്‍ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ മുരളീധരന്‍ വിജയിക്കുകയും അദ്ദേഹം രണ്ടാമത് എത്തുകയും ചെയ്തിരുന്നു. ആ നേട്ടം പക്ഷെ സീമയ്ക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മണ്ഡലത്തിലെ സി.പി.എം വോട്ടുകള്‍ ചോരുന്നെന്നാണ് മനസ്സിലാകുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പിയിലെ ഒ. രാജഗോപാല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനെ പിന്തള്ളി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വട്ടിയൂര്‍ക്കാവ് ഇടത് വലത് മുന്നണികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (42 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends