നടുറോഡില്‍ കൂട്ടത്തല്ല്; പത്തനാപുരത്ത് സിപിഎം സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്; തടയാന്‍ പോയ പോലീസിനും പരിക്ക്

പത്തനാപുരത്ത് സിപിഎം സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സിപിഎം സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തന്നെയാണ് സംഘര്‍ഷം ഉണ്ടായതെന്ന് പോലീസും സ്ഥിരീകരിച്ചു. സ്ഥലത്ത് മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൂട്ടയടിയില്‍ ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ പൊലീസിനെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നാണ് സൂചന. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ എ.ഐ.എസ്.എഫ്- എസ്.എഫ്.ഐ തര്‍ക്കമായിരുന്നു അന്ന് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എസ്.എഫ്.ഐക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചവര്‍ സിപിഐ ഓഫീസിലുണ്ടെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് സിപിഐ ഓഫീസിലേക്കെത്തുകയായിരുന്നു.
ഇതോടെ സംഘടിച്ച സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ പ്രതിരോധിച്ചു. തുടര്‍ന്ന് പൊലീസെത്തി മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നം തീര്‍ക്കുകയായിരുന്നു. പത്തനാപുരത്ത് നിരവധി പേര്‍ സിപിഎമ്മില്‍ നിന്ന് സിപിഐയില്‍ ചേര്‍ന്നതാണ് സിപിഎമ്മിന്റെ പ്രകോപനത്തിന്റെ കാരണമെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha





















