ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാൻ വഹനശേഷി (സന്ദര്‍ശകശേഷി) പഠനവുമായി വനംവകുപ്പ്.
സംസ്ഥാന വന വികസന ഏജൻസിയുടെ മേല്‍നോട്ടത്തിലാണ് പഠനം. തെരഞ്ഞെടുത്ത 20 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ആദ്യഘട്ടം പഠനം നടത്തുന്നത്. ഓരോ കേന്ദ്രത്തിനും പരിസ്ഥിതിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും താങ്ങാനാകുന്ന സന്ദർശകരുടെ പരിധി കണ്ടെത്തുകയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യമുള്ളത്.
ഭൗതിക വഹനശേഷി, യഥാർഥ വഹനശേഷി, ഫലപ്രദമായ വഹനശേഷി എന്നിവ പഠനത്തിന്റെ ഭാഗമായി കണക്കാക്കും. ഇതിലൂടെ ഓരോ കേന്ദ്രത്തിലും ഒരുസമയത്ത് എത്രപേർക്ക് സുരക്ഷിതമായും പരിസ്ഥിതിക്ക് ആഘാതം കുറച്ചും പ്രവേശനം അനുവദിക്കാനാകുമെന്നതിൽ വ്യക്തത ലഭിക്കും.
"
https://www.facebook.com/Malayalivartha

























