ബാറിനുള്ളിലെ തര്‍ക്കം... കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി

കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ഖാനാണ് ദാരുണാന്ത്യമുണ്ടായത്. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാത്രി 12ഓടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം നടന്നത്.
സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കി. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസിന് കിട്ടി.
https://www.facebook.com/Malayalivartha

























