വയനാട് പുത്തുമലയില്‍ കാണാതായവരില്‍ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നു തുടരും.... മൃതദേഹങ്ങള്‍ ഒഴുകിപ്പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികിലാണ് ഇന്നും തെരച്ചില്‍ നടക്കുക

വയനാട് പുത്തുമലയില്‍ കാണാതായവരില്‍ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.സൂചിപ്പാറ മേഖലയില്‍ കഴിഞ്ഞ ദിവസം മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും മനുഷ്യ ശരീരത്തിന്റെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹങ്ങള്‍ ലഭിച്ച സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികിലാണ് ഇന്നും തെരച്ചില്‍ നടക്കുക. മൃതദേഹങ്ങള്‍ ഒഴുകിപ്പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച രണ്ട് മൃതദേഹങ്ങളും ഉരുള്‍പ്പൊട്ടല്‍ നടന്ന സ്ഥലത്തു നിന്ന് 7 കിലോമീറ്ററോളം അകലെയായിരുന്നു. അതേസമയം, റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ ഉപേക്ഷിച്ചു. ഭൂഘടന യോജ്യമല്ലാത്തതുകൊണ്ടാണിത്.
https://www.facebook.com/Malayalivartha

























