കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ കായികാധ്യാപിക നെയ്യാറ്റിന്‍കരയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ കായികാധ്യാപികയെ നെയ്യാറ്റിന്‍കരയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളനാട് താന കാവ്യാട് സിമി നിവാസില്‍ ആശ എല്‍ സ്റ്റീഫന്‍ (38) ആണ് നെയ്യാറ്റിന്‍കര ഇരുമ്പില്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തായി ട്രെയിന്‍ തട്ടി മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപം വച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിന്‍ തട്ടിയാണ് മരണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നലെ സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ സമയത്ത് കോളജിലുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ ആശയുടെ മരണ വാര്‍ത്തയാണ് പിന്നീട് അറിയുന്നത്. ക്രിസ്ത്യന്‍ കോളജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും എന്‍സിസി ചുമതലക്കാരിയുമാണ്. കോളജിലെ എന്‍സിസി വിഭാഗം കുട്ടികളുടെ പണം കോളജ് എഡ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ മറ്റൊരാള്‍ അടയ്ക്കാത്ത പ്രശ്‌നം നിലവിലുണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ കുരുക്കില്‍പ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി ആശ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























