ശ്രീലങ്കയില്‍ നിന്ന് എത്തിച്ച ഏഴംഗ അനാക്കോണ്ട സംഘത്തിലെ താരമായിരുന്ന എയ്ഞ്ചലയും പോയി... വന്‍കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് മൃഗശാല അധികൃതര്‍, ഒരേ കൂട്ടില്‍ കഴിഞ്ഞിരുന്ന മൂന്ന് അനാക്കോണ്ടകളില്‍ രണ്ടെണ്ണത്തിനാണ് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ജീവന്‍ നഷ്ടമായത്

ശ്രീലങ്കയില്‍ നിന്ന് എത്തിച്ച ഏഴംഗ അനാക്കോണ്ട സംഘത്തിലെ താരമായിരുന്ന എയ്ഞ്ചലയും പോയി. പതിനഞ്ച് ദിവസത്തിനിടെ തിരുവനന്തപുരം മൃഗശാലയിലെ പ്രദര്‍ശനക്കൂട്ടില്‍ രണ്ട് അനാക്കോണ്ടകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒന്‍പതുവയസ്സുള്ള എയ്ഞ്ചല എന്ന പെണ്‍ അനാക്കോണ്ടയാണ് ഇന്നലെ രാവിലെ ചത്തത്. ശ്രീലങ്കയില്‍ നിന്ന് എത്തിച്ച ഏഴംഗ അനാക്കോണ്ട സംഘത്തിലെ താരമായിരുന്നു എയ്ഞ്ചല. മൃഗശാലയിലെ കൂട്ടില്‍ മൂന്ന് മണിയോടെ വെള്ളത്തില്‍ നിന്ന് കരയ്ക്കു കയറി കിടന്ന ഏയ്ഞ്ചല ഒമ്പത് മണിയോടെ കെയര്‍ടേക്കര്‍ വന്ന് നോക്കിയപ്പോഴേക്കും ചത്ത നിലയിലായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ വിശദീകരിക്കുന്നത്. വന്‍കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരേ കൂട്ടില്‍ കഴിഞ്ഞിരുന്ന മൂന്ന് അനാക്കോണ്ടകളില്‍ രണ്ടെണ്ണത്തിനാണ് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ജീവന്‍ നഷ്ടമായത്.
കൂട്ടത്തില്‍ വലിപ്പമുണ്ടായിരുന്ന ഏയ്ഞ്ചല അതേ കൂട്ടിലുണ്ടായിരുന്ന രേണുകയെ ഞെക്കിക്കൊല്ലുകയായിരുന്നു. അതിന് ശേഷം മൃഗശാല അധികൃതര്‍ പാമ്പിന്‍ കൂട്ടില്‍ സിസിടിവി ക്യാമറയും ഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഏയ്ഞ്ചലയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് ഡോക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. മൂന്നാമത്തെ അനാക്കോണ്ടയെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 2014 ല്‍ ആണ് ശ്രീലങ്കയിലെ മൃഗശാലയില്‍ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വളര്‍ച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം.
എയ്ഞ്ചലക്ക് 50 കിലോഗ്രാം തൂക്കവും 3.6 മീറ്റര്‍ നീളവുമുണ്ടായിരുന്നു. വന്‍കുടലില്‍ ക്യാന്‍സറിന് സമാനമായ വളര്‍ച്ചയും അണുബാധയും ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍ . ആന്തരികാവയവങ്ങള്‍ മാറ്റിയ ശേഷം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാവുന്ന വിധത്തില്‍ എയ്ഞ്ചലയുടെ മൃതശരീരം തിരിച്ച് തിരുവനന്തപുരം മൃഗശാലയില്‍ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















