എംപി സ്ഥാനം രാജിവെയ്ക്കില്ലെന്ന് ശശി തരൂര്‍, തന്നെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയില്ല

സുനന്ദയുടെ മരണത്തിന്റെ പേരില്‍ താന്‍ എം പി സ്ഥാനം രാജിവെയ്ക്കില്ലന്ന് ശശീ തരൂര്‍. തന്റെ വിധി നിര്‍ണ്ണയിക്കാന്‍ നിയമത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയുടെ വിഷയത്തില്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ നുണപ്രചരണങ്ങള്‍ മാത്രമാണെന്നും ചില മാദ്ധ്യമങ്ങള്‍ തന്നെ മനപ്പൂര്‍വ്വം തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി.സി. ചാക്കോ ഉള്‍പ്പെടെയുള്ള ആളുകള്‍ തരൂര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നല്ലോ എന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഹൈക്കമാന്‍ഡ് ഇത്തരം നേതാക്കളില്‍നിന്ന് വിശദീകരണം ചോദിക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി. ബിജെപിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ക്കും തരൂര്‍ മറുപടി നല്‍കി. മറ്റുള്ളവരെപ്പോലെ ഞാനൊരു മുഴുസമയ പ്രൊഫഷണല്‍ രാഷ്ട്രീയക്കാരനല്ല. രാജ്യത്തിന്റെ പൊതുജീവിതത്തിലേക്ക് എന്റെ ആശയങ്ങളെ എത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് ഏക മാര്‍ഗമെന്ന് താന്‍ കരുതുന്നില്ലന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന പ്രവണതകളെ ഞാന്‍ പണ്ട് മുതല്‍ക്കെ എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരമൊരു പാര്‍ട്ടിയില്‍ ഞാന്‍ ചേരില്ലന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























