Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വഫ വിവാഹമോചനത്തിന് തയ്യാർ; ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന

21 AUGUST 2019 03:02 PM IST
മലയാളി വാര്‍ത്ത

കുടിച്ച് കുഴഞ്ഞ ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന. ശ്രീറാം വിഷയം ഉണ്ടായില്ലായിരുന്നെങ്കിലും നിക്കാഹ് ഒഴിവാക്കാനായിരുന്നു തീരുമാനമെന്ന് വഫയുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഭർത്താവിന്റെ വിവാഹമോചന നോട്ടീസ് വഫയുടെ കുടുംബം കൈപ്പറ്റി. ഇങ്ങനെയൊരാളുമായി തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മകൾ വ്യക്തമാക്കിയിട്ടുള്ളതായി വഫയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. എത്രയും വേഗം ബന്ധം വേർപ്പെടുത്താനാണ് തീരുമാനം. കേസും മറ്റുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം.

വഫ ഫിറോസിനെ ഒഴിവാക്കാൻ ഭർത്താവ് ഫിറോസ് നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് സൂചന. അതിന് തക്ക സമയം കാത്തിരിക്കുകയായിരുന്നു അദ്ദേഹം എന്നാണ് ആക്ഷേപം. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണ തനിക്ക് ഉണ്ടെന്നാണ് വഫ പറഞ്ഞത്. വഫയുടെ ഭർത്താവിന്റെ പിതാവ് വഫയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. ശ്രീറാം വിഷയം ഉണ്ടായപ്പോൾ വഫ വിവാഹമോചിതയാണെന്ന വാർത്തകളാണ് ആദ്യം പുറത്തു വന്നത്. 2014-15 കാലത്ത് തന്നെ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ അതിന് ശേഷം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വഫയുടെ മാതാപിതാക്കൾ ഉറപ്പുനൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ബന്ധം നീണ്ടു പോയത്.

വഫ ഭർത്താവിനെ അഭിസംബോധന ചെയ്യുന്നത് അസഭ്യ വാക്കുകൾ ഉപയോഗിച്ചാണ്. വഥയുടെ ഭർത്താവ് ഫിറോസ് വഫയുടെ മാതാ പിതാക്കൾക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഓഗസ്റ്റ് 10 ന് ശ്രീറാം കേസ് അറിഞ്ഞ് നാട്ടിലെത്തിയ തന്നോട് വഫ വൃത്തികെട്ട ഭാഷയിൽ സംസാരിച്ചെന്നാണ് ഭർത്താവിന്റെ കത്തിലുള്ളത്.

വഫയും ഫിറോസും തമ്മിലുള്ള വിവാഹം 2000 ഏപ്രിൽ 30 നാണ് നടന്നത്. ആധുനിക രീതിയിൽ ഉടുത്തൊരുങ്ങി നടക്കുന്ന വഫയെ നിക്കാഹ് ചെയ്യാൻ താൻ ഒരുക്കുമായിരുന്നില്ല. എന്നാൽ മാതാപിതാക്കളുടെ സമ്മർദ്ദ ഫലമായാണ് വിവാഹം കഴിഞ്ഞത്. നിക്കാഹിന്റെ പിറ്റേന്ന് മുതൽ വഫ തന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് തുടങ്ങി. നിരവധി സുഹൃത്തുക്കൾ വഫക്ക് ഉണ്ടായിരുന്നു. അവർ നിരന്തരം ഫോണിൽ വിളിക്കും. കുടുംബിനിയായി ജീവിക്കുന്ന ഒരാൾക്ക് ഇത്തരം ബന്ധങ്ങൾ നല്ലതല്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല. അർധരാത്രിയിലും ഫോൺ സല്ലാപം തുടരുമെന്ന് കത്തിലുണ്ട്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതായി കത്തിൽ പറയുന്നു. അബുദാബിയിൽ നിന്നും ബഹ്റനിൽ നിന്നും നിരന്തരം നാട്ടിലെത്തി.അതെല്ലാം ദുരൂഹമായിരുന്നുവെന്നും കത്തിലുണ്ട്. 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ആവശ്യം. എന്നാൽ തീരുമാനത്തിന് 45 ദിവസം ആവശ്യമില്ലെന്നാണ് വഫയുടെ നിലപാട്.

വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ അവർ കോടതിയെ സമീപിക്കാൻ ഒരുങ്ങിയെങ്കിലും സർക്കാരിനെ പിണക്കേണ്ടെന്ന നിലപാടാണ് അവർക്കുള്ളത്. ശ്രീറാം മദ്യപിച്ചിരുന്നതായി മൊഴി നൽകിയതു കൊണ്ട് സർക്കാരിന് തന്നോട് സൗഹാർട്ടതയുണ്ടെന്ന് വഫ കരുതുന്നു. ആവശ്യമില്ലാതെ സർക്കാരിനെ പിണക്കിയാൽ അവർ തനിക്കെതിരെയും നടപടികളുമായി മുന്നോട്ടു പോകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ബുദ്ധിപൂർവമുള്ള തീരുമാനമല്ലെന്ന് വഫ കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends