ഓട്ടോയെ മറികടക്കുന്നതിനിടെ വണ്ടിയില്‍ ചെളിവെള്ളം തെറിച്ചു!! ക്ഷുഭിതനായ ഓട്ടോ ഡ്രൈവർ കാറുകാരന്റെ കരണത്തടിച്ച് പ്രതികാരം തീർത്തു; ഒടുക്കം സംഭവിച്ചത് മുട്ടൻ പണി

കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു സംഭവം. ചെളിവെള്ളം തെറിപ്പിച്ചതിന്റെ പേരില്‍ കാര്‍ യാത്രക്കാരന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷിജോ ജോര്‍ജിന്റെ ലൈസന്‍സാണ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ആറ് മാസത്തേക്ക് സസ്‌പെന്ഡ് ചെയ്തത്.
കാര്‍ യാത്രക്കാരനായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കാര്‍ യാത്രക്കാരന്‍ ഓട്ടോയെ മറികടക്കുന്നതിനിടെ വണ്ടിയില്‍ ചെളിവെള്ളം തെറിച്ചു. ഇതില്‍ ക്ഷുഭിതനായ ഷിജോ കാറിനെ തടഞ്ഞു നിര്‍ത്തി, ശേഷം കാര്‍ ഡ്രൈവറുടെ കരണത്തടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















