Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രളയം കൊണ്ടും പഠിച്ചില്ല; പ്രളയക്കെടുതിയിൽ മുങ്ങിതാണപ്പോൾ ജാതിയും മതവും മറന്ന് ഒത്തുചേർന്ന മനുഷ്യർ വെള്ളമിറങ്ങിയപ്പോൾ വീണ്ടും വർഗീയതയുടെ പത്തി പൊക്കി; തേഞ്ഞിപ്പാലത്തു സുന്നി വിഭാഗം സ്‌ത്രീയുടെ ഖബറടക്കാതെ മുജാഹിദ് മഹല്ല് കമ്മറ്റി

21 AUGUST 2019 01:20 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ രണ്ടു പ്രളയങ്ങളും മനുഷ്യനു നൽകിയ വിലപ്പെട്ട പാഠങ്ങൾ പലതാണ്. മാനുഷികതയുടെ ചില ഉദാത്തമാതൃകകൾ നാം ഈ ദുരിതത്തിനിടയിലും കണ്ടു. കവളപ്പാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ പോസ്റ്റ്‌മോർട്ടത്തിനായി പോത്തുകല്ലിലെ മസ്ജിദുൽ മുജാഹിദീൻ തുറന്നുകൊടുത്തപ്പോൾ തെളിഞ്ഞത് മാനവികതയുടെ മഹത്തായ സന്ദേശമായിരുന്നു. ദുരന്തത്തിൽ പൊലിഞ്ഞ രാഗിണിയുടെയും അലക്സ മാനുവലിന്റെയുമടക്കം 30 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്‌മോർട്ടം ചെയ്തത്. കനത്തമഴയിൽ മണ്ണിൽപ്പുതഞ്ഞുപോയവരുടെ ശരീരങ്ങൾ കഴുകി പരിശോധിക്കാൻ സ്ഥലസൗകര്യമില്ലാതെ കുഴങ്ങിയ അധികൃതർക്കു മുന്നിൽ പള്ളിയുടെ വാതിലുകൾ തുറക്കുകയായിരുന്നു. ഭൂമിയിലുള്ളവരോട് കരുണകാണിക്കാനാണ് മതം പറയുന്നതെന്നും പള്ളി മുഴുവനായി വിട്ടുനൽകാൻ തയ്യാറാണെന്നുമാണ്‌ അപ്പോൾ പള്ളിക്കമ്മിറ്റി അറിയിച്ചത്.

എന്നാൽ പ്രളയക്കെടുതിയിൽ മുങ്ങിതാണപ്പോൾ ജാതിയും മതവും മറന്ന് ഒത്തുചേർന്ന മനുഷ്യർ വെള്ളമിറങ്ങിയപ്പോൾ വീണ്ടും വർഗീയതയുടെ പത്തി പൊക്കിത്തുടങ്ങി. അസുഖബാധിതയായി മരണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തോട് മുജാഹിദ് മഹല്ല് കമ്മിറ്റി ഭാരവാഹികൾ കാണിച്ചത് കടുത്ത അനാദരവാണ്. കഴിഞ്ഞ ആറ് മാസത്തോളമായി പുത്തൂര്‍ പള്ളിക്കല്‍ അങ്ങാടിക്ക് സമീപം കുടുംബസമേതം താമസിക്കുന്ന മാറാട് സ്വദേശി തടിയംകുളം മുസ്തഫയുടെ ഭാര്യ സുഹ്‌റാബി (57)യുടെ മൃതദേഹത്തോടാണ് പുത്തൂര്‍ പള്ളിക്കല്‍ മഹല്ല് കമ്മിറ്റി അനാദരവ് കാട്ടിയത്.

ഖബറടക്കത്തിന് കഴിഞ്ഞയാഴ്ച സുഹ്‌റാബിയുടെ കുടുംബം അനുമതി തേടിയിരുന്നു. ഈ സമയം മഹല്ല് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അനുമതി വേണമെന്നായിരുന്നു മറുപടി. പിന്നീട് മഹല്ല് കമ്മിറ്റി തന്നെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് അറിയിച്ചു. അതിന് ശേഷവും കുടുംബത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ സുഹ്‌റാബിയുടെ മരണം സംഭവിക്കുകയും മഹല്ല് കമ്മിറ്റിയില്‍ നിന്ന് വ്യക്തമായ മറുപടിയും ലഭിക്കാതിരിക്കുകയും ചെയ്തതോടെ കുടുംബം തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍, സുന്നി വിഭാഗക്കാരിയായ സുഹ്‌റാബിയുടെ മൃതദേഹം മറവു ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുജാഹിദ് വിഭാഗക്കാരായ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (29 minutes ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (50 minutes ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (1 hour ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (1 hour ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (1 hour ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (2 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (2 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (2 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (2 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (2 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (3 hours ago)

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്  (3 hours ago)

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !  (4 hours ago)

Malayali Vartha Recommends