ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കി!! കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍

കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍. കിളിമാനൂരില്‍ വച്ചാണ് പ്രതികളിലൊരാളായ ഷിയാസ് പിടിയിലായത്. കൃത്യത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി പതിനൊന്നരയോടെ കരീലകുളങ്ങരയില്‍ നിന്നും ഷമീര്‍ഖാനും സംഘവും ദേശീയപാതയോട് ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തിയിരുന്നു. ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരും ഷമീര്‍ ഖാനുമായി തര്‍ക്കമുണ്ടായി.
ഈ സമയം ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികളും തര്‍ക്കത്തില്‍ ഇടപെട്ടു. പിന്നീട് ഇരുസംഘങ്ങളും കയ്യാങ്കളിയായി. പ്രതികളില്‍ ഒരാള്‍ ഷമീര്‍ ഖാന്റെ മുഖത്ത് ബിയര്‍ കുപ്പി കൊണ്ട് അടിച്ചു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിനിടെ, മറ്റൊരു പ്രതി കാര്‍ മുന്നോട്ട് എടുത്ത് ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷമീര്‍ കൊല്ലപ്പെട്ടു. പൊലിസ് എത്തിയപ്പോഴേക്കും പ്രതികള്‍ സ്ഥലം വിട്ടിരുന്നുവെന്നാണ് ഇതു സംബന്ധിച്ച് പൊലിസ് പറയുന്നത്.
https://www.facebook.com/Malayalivartha





















