സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല.... ബോണസ് കഴിഞ്ഞപ്രാവശ്യത്തെ പോലെ നല്‍കാനും തീരുമാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല. ബോണസ് കഴിഞ്ഞപ്രാവശ്യത്തെ പോലെ നല്‍കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് സാലറി ചലഞ്ച് ഏര്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
അതിനാല്‍ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഓണാഘോഷം ആര്‍ഘാടമില്ലാതെ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായമായ 10,000 രൂപ സെപ്റ്റംബര്‍ ഏഴിനകം കൊടുത്ത് തീര്‍ക്കാനും തീരുമാനമെടുത്തു.
ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ അര്‍ഹതയുള്ളവരെ കണ്ടെത്തും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയാത്ത അര്‍ഹതയുള്ള ആളുകള്‍ക്കും 10,000 രൂപ ലഭിക്കും.
https://www.facebook.com/Malayalivartha





















