തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലില്‍ മദ്യപിച്ച് എത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയും ഹോസ്റ്റലിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുട്ടി ഡോക്ടര്‍മാര്‍ അറസ്റ്റില്‍

കൊല്ലം കച്ചേരി സ്വദേശിയും കല്ലമ്ബലത്തെ ഒരു സ്വകാര്യാശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുമായ പാബിന്‍ പിയോസ് (29), തൃശൂര്‍ മുകുന്ദപുരം സ്വദേശിയും ഡോക്ടറും മുന്‍ യൂണിയന് ചെയര്‍മാനുമായ നിതിന്‍ ജോര്‍ജ് (29), ആലപ്പുഴ നിലയ്ക്കല്‍ സ്വദേശി വിപിന്‍ പിള്ള (30) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിലാണ് മദ്യപിച്ച് എത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയും ഹോസ്റ്റലിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. മൂവരും മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയത്.
ഹോസ്റ്റലില്‍ വാര്ഡന് അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇവിടെയുണ്ടായിരുന്ന കസേരകളും ജനാലകളും സംഘം തല്ലിത്തകര്‍ത്തു. ഇത് തടയാനെത്തിയ വിദ്യാര്‍ഥികളെ ഇവര്‍ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് മുങ്ങിയ സംഘത്തെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. പൊതുമുതല്‍ നശിപ്പിച്ചതിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















