ആനപ്പുറത്ത് കയറി; പുലിവാൽ പിടിച്ച് കല്യാണ പയ്യൻ

കല്യാണ പയ്യൻ വധു വീട്ടിൽ ആനപ്പുറത്ത് കയറി വന്നു. വരനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം.പിന്നാലെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തു.നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍ കെയ്ക്കെതിരെയാണ് കേസെടുത്തത്. ഒപ്പം ആനയുടമ, പാപ്പാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ മാസം 18നായിരുന്നു വിവാഹം. പ്രമുഖ പ്രവാസിയുടെ മകന്‍ സമീഹ് വധുവിന്റെ വീട്ടിലേക്ക് അനപ്പുറത്ത് കയറിയാണ് വന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ നിരവധിപേര്‍ വിമർശിക്കുകയുണ്ടായി. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ഈ സംഭവത്തിന്റെ വീഡിയോ സഹിതം ആളുകള്‍ വനം വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ കേസ് എടുത്തിരിക്കുന്നത്. പയ്യനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha





















