Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജനം പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരാണെന്ന സത്യം സി.പി.എം സംസ്ഥാന നേതൃത്വം തിരിച്ചറിഞ്ഞു, ഇപ്പോള്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ അറബിക്കടലിന്റെ തീരത്ത് പാര്‍ട്ടി അസ്തമിക്കുന്ന സാഹചര്യം ഉണ്ടാകും

21 AUGUST 2019 04:07 PM IST
മലയാളി വാര്‍ത്ത

ജനം പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരാണെന്ന സത്യം സി.പി.എം സംസ്ഥാന നേതൃത്വം തിരിച്ചറിഞ്ഞു. ഇപ്പോള്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ അറബിക്കടലിന്റെ തീരത്ത് പാര്‍ട്ടി അസ്തമിക്കുന്ന സാഹചര്യം ഉണ്ടാകും. ബി.ജെ.പിക്ക് വളരാനുള്ള സാഹചര്യമാകും അത് ഒഴിവാക്കണം. ശബരിമല വിഷയത്തില്‍ തിടുക്കംകാട്ടിയതോടെ ഭൂരിപക്ഷമായ ഹൈന്ദവ സമൂഹം അകന്നു. അവരെ കൂടെ നിര്‍ത്താന്‍ നവോത്ഥാന സമിതിയുടെ ഇടപെടലിന് സാധിച്ചു. അതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് പോകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രൂപരേഖയില്‍ പറയുന്നു. ഇന്നും നാളെയും മറ്റന്നാളും ഈ രേഖയും പി.ബി നിര്‍ദ്ദേശിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. സമഗ്രമാറ്റാണ് ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. 

സാധാരണ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ പോലുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിയില്‍ നിന്ന് കരകയറുക മാത്രമല്ല ലക്ഷ്യം. സമൂലമായ മാറ്റം വേണം. ജനവിശ്വാസം വീണ്ടെടുക്കണം. രാജ്യത്ത് ഇടത്പക്ഷം അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ബംഗാളിലും ത്രിപുരയിലും അടുത്തകാലത്തെങ്ങും തിരിച്ച് വരുമെന്ന് കരുതാനാകാത്തവിധം പ്രതിസന്ധിയിലാണ് പാര്‍ട്ടിയും ഇടത് മുന്നണിയും. കോണ്‍ഗ്രസ് ദേശീയതലത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ അവസരത്തില്‍ കേരളത്തില്‍ പാര്‍ട്ടി ഇനിയും പിന്നോട്ട് പോയാല്‍ അത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തൊട്ടാകെ നേതാക്കള്‍ നടത്തിയ ഗൃഹസമ്പര്‍ക്കത്തില്‍ നിന്നും മനസ്സിലാക്കിയ കാര്യമാണിത്.

പ്രാദേശിക നേതാക്കളുടെ പെരുമാറ്റം വളരെ മോശമായ രീതിയിലാണെന്ന അഭിപ്രായം ശക്തമാണ്. പലപ്പോഴും ഇവരുടെ സ്വഭാവരീതിയാണ് പാര്‍ട്ടിക്കെതിരായ ജനവികാരമായി രൂപപ്പെടുന്നത്. ബ്രാഞ്ച്-ലോക്കല്‍ അംഗങ്ങളും നേതാക്കളും പ്രദേശവാസികള്‍ക്കൊപ്പം പലകാര്യങ്ങളിലും നില്‍ക്കുന്നില്ലെന്ന അഭിപ്രായം പലയിടങ്ങളിലും ശക്തമാണ്. പഞ്ചായത്ത് അംഗങ്ങളുടെയും മറ്റും എടപെടീലുകള്‍ ഇക്കാര്യത്തില്‍ പ്രധാനമാണ്. ഗൃഹസന്ദര്‍ശനത്തിനെത്തിയ നേതാക്കളോട് പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സി.പി.എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ, എസ്.എഫ്‌ഐ, സര്‍വ്വീസ് സംഘടനകള്‍, മറ്റ് പോഷക സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെയും പോഷക സംഘടനകളിലെയും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ലഭിച്ചിട്ടുണ്ട്. അത് വലിയ അപകടകരമായ കാര്യമാണെന്നാണ് വിലയിരുത്തല്‍. 

താഴേ തട്ട് മുതല്‍ മുകളിലേക്കുള്ള നേതാക്കളുടെ പെരുമാറ്റവും അച്ചടക്കവും വളരെ പ്രധാനമാണ്. സംഘടനാ തലത്തിലുള്ള അച്ചടക്കം പോലും പാലിക്കുന്നതില്‍ പലരും വീഴ്ചവരുത്തുന്നതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടി അംഗങ്ങളും നേതാക്കളും ജനപ്രതിനിധികളും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. പ്രാദേശികമായ വിഷയങ്ങള്‍ പോലും വിവാദമാക്കാതെ പരിഹരിക്കണം. അതേസമയം ചേര്‍ത്തലയില്‍ ഓമനക്കുട്ടന് സംഭവിച്ചത് പോലുള്ള കാര്യങ്ങളില്‍ ശക്തമായി ഇടപെടുകയും വേണം. സര്‍ക്കാരിന്റെ ഭരണം പലയിടത്തും മെച്ചമാണെങ്കിലും അടിക്കടി പാര്‍ട്ടിയിലും നേതാക്കളെയും കേന്ദ്രീകരിച്ചുണ്ടാകുന്ന വിവാദങ്ങള്‍ അതിന്റെ ശോഭ കെടുത്തുന്നു. ശബരിമല വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായി അത് സ്വയംവിമര്‍ശനമായി പാര്‍ട്ടി വിലയിരുത്തിയതായും സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രൂപരേഖയില്‍ പറയുന്നു. 

ഭരണനേട്ടങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാന്‍ പലപ്പോഴും സാധിച്ചിട്ടില്ല. നേതാക്കളുടേത് അടക്കം ദൗര്‍ബല്യങ്ങള്‍ തിരുത്തണം. ശബരിമല വിഷയത്തിലൂടെ ഹൈന്ദവ വിശ്വാസികള്‍ക്കും പള്ളിതര്‍ക്കത്തിലൂടെ ക്രൈസ്തവ വിശ്വാസികള്‍ക്കും പാര്‍ട്ടിയോട് അകല്‍ച്ച അകല്‍ച്ച ഉണ്ടായി. അത് തിരികെ നേടിയെടുക്കാന്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെയും നേതൃത്വത്തില്‍ മുന്നോട്ട് പോകുന്ന നവോത്ഥാന സംരക്ഷണസമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിക്കരുത്. ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ഇതിന് കഴിയും എന്ന നിഗമനത്തിലാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends