ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തട്ടിപ്പുകാരനാണെന്ന പലരുടെയും ആരോപണം സാമൂഹ്യപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ശരിവയ്ക്കുന്നു

ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തട്ടിപ്പുകാരനാണെന്ന പലരുടെയും ആരോപണം സാമൂഹ്യപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ശരിവയ്ക്കുന്നു. ശ്രീകുമാര്‍ മേനോന്റെ വഞ്ചനയെ തുടര്‍ന്ന് രണ്ടാമൂഴം സിനിമ നിര്‍മിക്കാന്‍ തയ്യാറായ ഡോ. എസ്.കെ നാരായണന്‍ പ്രോജക്ടില്‍ നിന്ന് പിന്‍മാറിയതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. തന്റെ സാനിധ്യത്തിലാണ് ഡോ. എസ്.കെ നാരായണന്‍ ശ്രീകുമാര്‍ മേനോനുമായി കരാറില്‍ ഒപ്പിട്ടതെന്നും അതുകൊണ്ടാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നതെന്നും ജോമോന്‍ പറയുന്നു. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ രണ്ടാമൂഴം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.
എം.ടിയുമായുള്ള 'രണ്ടാമൂഴ'ത്തിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേനെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍മ്മാതാവ് ഡോ. എസ്.കെ നാരായണനെ സമീപിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് നിര്‍മ്മാണത്തില്‍ നിന്നും അദ്ദേഹം പിന്മാറിയത്. എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കരാര്‍ കാലാവധി പന്ത്രണ്ടു വര്‍ഷത്തേക്കാണെന്നാണ് ശ്രീകുമാര്‍മേനോന്‍ പറഞ്ഞത്. നാലു വര്‍ഷത്തിനുള്ളില്‍ 'രണ്ടാമൂഴ'ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ കരാര്‍ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാര്‍ കാലാവധി നാലു വര്‍ഷം കഴിഞ്ഞതിനു ശേഷം എം.ടി ശ്രീകുമാര്‍ മേനോന് വക്കീല്‍ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നല്‍കാത്തതിനെ തുടര്‍ന്ന് 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോള്‍ സബ് കോടതി തിരക്കഥ തിരിച്ചു നല്‍കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
ഈ വസ്തുതയെല്ലാം ശ്രീകുമാര്‍ മേനോന്‍ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് ഡോ. കെ.എസ് നാരായണനുമായി ചേര്‍ന്ന് 'രണ്ടാമൂഴം' സിനിമ പ്രൊജക്ടുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ കെ.എസ് നാരായണ്‍ 250 ഏക്കര്‍ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡല്‍ ആക്കാനായിരുന്നു പ്രൊജക്റ്റ്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്‍ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റര്‍നാഷണല്‍ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ് അവസാനിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീകുമാര്‍ മേനോനും ഡോ. കെ.എസ് നാരായണനും തമ്മില്‍ കരാര്‍ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത് തന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് കൊണ്ടാണ് ഇപ്പോള്‍ ഈ വിവരം അറിയിക്കുന്നതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നു.
ഡോ. ബി.ആര്‍ ഷെട്ടിയാണ് രണ്ടാമൂഴം ആദ്യം നിര്‍മിക്കാന്‍ തയ്യാറായത്. എന്നാല്‍ എം.ടിയുമായുള്ള കരാര്‍ ശ്രീകുമാര്‍ മേനോന്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം പ്രോജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എം.ടി കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥനെ വക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശ്രീകുമാര്‍ മേനോന്റെ ഹര്‍ജി തള്ളിയെങ്കിലും കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവില്‍ വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന പരാമര്‍ശമുണ്ടായിരുന്നു. അത് നീക്കണമെന്നാവശ്യപ്പെട്ടാണ് എം.ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് എം.ടി തിരക്കഥ നല്‍കിയത്.
https://www.facebook.com/Malayalivartha





















