തുഷാറിന് തുണയായി യൂസഫലി മുതലാളി; തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇന്നു തന്നെ ജാമ്യം ലഭിച്ചേക്കും; തുഷാറിന്റെ ജാമ്യത്തിനായി യൂസഫലി ഇടപെടുന്നു: ജാമ്യത്തുക കെട്ടിവച്ച് ഉടന്‍ തന്നെ പുറത്തിറക്കാന്‍ ശ്രമം; . ഇന്ന് ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലില്‍ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ് അടിയന്തര ഇടപെടല്‍

ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പുറത്തിറങ്ങാൻ വഴി തെളിഞ്ഞു. അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ജാമ്യത്തുക കെട്ടിവച്ച് ഉടന്‍ തന്നെ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലില്‍ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ് അടിയന്തര ഇടപെടല്‍ നടത്തുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് വൈകീട്ടോടെ പുറത്തിറങ്ങാന്‍ വഴി തെളിയുകയാണ്.
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. കേസില്‍ ജാമ്യം ലഭിക്കാനുള്ള തുക കോടതിയില്‍ ഉച്ചയോടെ കെട്ടിവെക്കാനുള്ള നടപടികള്‍ തുടങ്ങി. ജാമ്യത്തുക കെട്ടിവെച്ചാല്‍ വൈകീട്ടോടെ പുറത്തിറങ്ങാനുളള ഉത്തരവ് ഇറങ്ങും. വെള്ളി, ശനി ദിവസങ്ങളില്‍ യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്. ഇതിനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലുണ്ട്.
രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. തുഷാര്‍ വെള്ളാപ്പള്ളി പത്തുവര്‍ഷം മുമ്ബ് നിര്‍ത്തിപ്പോയ ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ പേരിലുള്ള ചെക്കാണു പ്രശ്നമായത്. കമ്ബനിയുടെ ഉപകരാര്‍ നല്‍കിയിരുന്നത് തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്കായിരുന്നു. സാമ്ബത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് കമ്ബനി നിര്‍ത്തിയപ്പോള്‍ നാസില്‍ അബ്ദുല്ലയ്ക്കു നല്‍കാനുണ്ടായ പണത്തിനാണ് ചെക്ക് നല്‍കിയത്.
പത്തുലക്ഷം ദിര്‍ഹം (19 കോടി രൂപ) നല്‍കാനുണ്ടായിരുന്നെന്നാണ് നാസില്‍ അബ്ദുല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നാട്ടിലെ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്വാധീനം മൂലം അവിടെ നടപടികള്‍ക്ക് കഴിയില്ലെന്ന് കണ്ടാണ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാം എന്ന നിലയില്‍ ദുബായിലേക്ക് വിളിച്ചു വരുത്തിയത്. ഇതോടൊപ്പം അജ്മാന്‍ പൊലീസില്‍ കേസ് നല്‍കുകയുമായിരുന്നു. അജ്മാനിലെ ഹോട്ടലില്‍ ചൊവ്വ വൈകിട്ടാണ് അറസ്റ്റ് നടന്നത്.
അതേസമയം, ഇത്രയധികം പണം നല്‍കാനില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തന്നെയുമല്ല പത്തുവര്‍ഷം മുന്‍പു നിര്‍ത്തിപ്പോയ ബോയിങ് കമ്ബനിയുടെ പേരിലാണ് ചെക്ക് നല്‍കിയത് എന്നതിനാല്‍ കേസിന് ദുര്‍ബലമായ അടിത്തറയാണുള്ളത്. കൂടാതെ ചെക്ക് നല്‍കിയ സമയത്ത് തുഷാര്‍ ദുബായില്‍ ഇല്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തുഷാറിന്റെ കമ്ബനിയില്‍ മുമ്ബ് ഉണ്ടായിരുന്ന വിശ്വസ്തനാണ് ബ്ലാങ്ക് ചെക്ക് തൃശൂര്‍ സ്വദേശിക്കു നല്‍കിയതെന്നാണ് അറിയുന്നത്. നാട്ടില്‍ നിന്ന് വെള്ളാപ്പള്ളിയുടെ അഭ്യര്‍ഥന പ്രകാരം എം.എ യൂസഫലി ഇടപെട്ട് ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തുക അടിയന്തരമായി കെട്ടിവച്ച് ആദ്യം തന്നെ തുഷാറിന് ജാമ്യം നല്‍കാനാണ് ശ്രമിക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നതായും ശ്രീധരന്‍ പിള്ള ആരോപിച്ചു.
പതിനാലു വര്‍ഷം പഴക്കമുള്ള കേസിലാണ് കെണിയൊരുക്കി തുഷാറിനെ ഗള്‍ഫിലേക്കു വിളിച്ചുവരുത്തിയത്. ഇതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തുഷാറിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha






















