Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് വലയില്‍, കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു

22 AUGUST 2019 03:00 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് വലയില്‍. അദ്ദേഹത്തെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിജിലന്‍സ് ചോദ്യം ചെയ്തു. പാലം നിര്‍മാണം നടന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് ഇബ്രാഹിംകുഞ്ഞിനെ വിളിച്ചുവരുത്തിയത്. നിര്‍മാണ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇബ്രാഹിംകുഞ്ഞിന് മേല്‍നോട്ടം ഉണ്ടായിരുന്നെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിജിലന്‍സ് എസ്.പി അശോക്കുമാര്‍, സി.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും കിറ്റ്‌സോ ഉദ്യോഗസ്ഥരെയും അടക്കം 17 പേരെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. നിര്‍മാണത്തിന് സിമന്റും കമ്പിയും മതിയായ രീതിയില്‍ ഉപയോഗിച്ചില്ല. ഇതേ തുടര്‍ന്ന് പാലത്തിന്റെ പ്രധാനഭാഗം പൊളിച്ച് നീക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഇ.ശ്രീധരന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.


ഗതാഗതത്തിന് തുറന്ന് വിട്ട് മൂന്ന് കൊല്ലം പൂര്‍ത്തിയാകും മുമ്പാണ് ദേശീയപാതയിലെ പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. തുടര്‍ന്നാണ് നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ ഉത്തരവിട്ടത്. ദേശീയപാത അതോറിട്ടിയെ ഒഴിവാക്കി പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. ദേശീയപാത അതോറിട്ടിക്ക് നല്‍കിയാല്‍ ടോള്‍ നല്‍കേണ്ടിവരുമെന്ന് പറഞ്ഞാണ് അവരെ ഒഴിവാക്കിയത്. ചെന്നൈയിലെ ആര്‍ഡിഎക്‌സ് എന്ന സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയത്. ഗതാഗതം തുടങ്ങി നാല് മാസം കഴിഞ്ഞ് പാലത്തില്‍ വിള്ളല്‍ കണ്ടു. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തുടരെ തുടരെ വിള്ളല്‍ കണ്ടെത്തി. അങ്ങനെ സര്‍ക്കാര്‍ ചെന്നൈ ഐ.ഐ.ടിയെ കൊണ്ട് പഠനം നടത്തിച്ചു. പാലം ഡിസൈന്‍ ചെയ്തത് മുതല്‍ നിര്‍മാണം വരെ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് ഐ.ഐ.ടി സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

വിജിലന്‍സ് സംഘം പാലത്തില്‍ പരിശോധന നടത്തി സിമന്റിന്റെ ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. അതിന് ശേഷമാണ് ആര്‍.ഡി.എക്‌സ് കമ്പനി എം.ഡി സുനിത് ഗോയലിനെ പ്രതിയാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സിമന്റിന്റെയും കമ്പിയുടെയും കാര്യങ്ങള്‍ നിര്‍മാണ കമ്പനിയും ഉദ്യോഗസ്ഥരുമാണ് നോക്കിയതെന്നും മന്ത്രിയായ തനിക്കതില്‍ പങ്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാന്‍ കാരണം. പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരുന്നു.


കേന്ദ്രസര്‍ക്കാര്‍ പാലം നിര്‍മിച്ച് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാലാരിവട്ടത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാലം നിര്‍മിച്ചതെന്ന് മന്ത്രി ജി. സുധാകരന്‍ പറയുന്നു. ദേശീയപാത നിര്‍മാണത്തിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും  കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ല. ഇതുവരെയുള്ള നടപടികളെല്ലാം നിറുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് തോന്നാസ്യമാണെന്നും മന്ത്രി പ്രതികരിച്ചു. ദേശീയ പാത നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് കേരളത്തോട് കടുത്ത അവഗണനയാണെന്നും മന്ത്രി ആരോപിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച നിര്‍മ്മാണം  എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 62 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇടപ്പള്ളി ജംഗ്ഷനിലെ വലിയ മേല്‍പ്പാലം 39 കോടി രൂപ ചെലവിലാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends