തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; പ്രമുഖ വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടൽ ഉണ്ടായി; മോചനം സാധ്യമായത് രണ്ടു കോടിയോളം രൂപയോളം കെട്ടിവച്ചതിനെ തുടര്‍ന്ന്; തുഷാറിന്റെയും മറ്റൊരാളുടെയും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവച്ചു

ചെക്ക് കേസില്‍ അജ്മലില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. പ്രമുഖ വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനം സാധ്യമായത്. രണ്ടു കോടിയോളം രൂപയോളം കെട്ടിവച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. തുഷാറിന്റെയും മറ്റൊരാളുടെയും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവച്ചു.രണ്ട് ആള്‍ജാമ്യവുമുണ്ട്. യൂസഫലിയുടെ അഭിഭാഷകന്‍ തുഷാറിനു നിയമസഹാവും ലഭ്യമാക്കിയിരുന്നു. 10 ദശലക്ഷം യു.എ.ഇ ദിര്‍ഹ (20 കോടിയോളം രൂപ) ത്തിന്റെ വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ അജ്മലിലെ ജയിലിലായിരുന്നു.
രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. തുഷാര്‍ വെള്ളാപ്പള്ളി പത്തുവര്‍ഷം മുമ്ബ് നിര്‍ത്തിപ്പോയ ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ പേരിലുള്ള ചെക്കാണു പ്രശ്നമായത്. കമ്ബനിയുടെ ഉപകരാര്‍ നല്‍കിയിരുന്നത് തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്കായിരുന്നു. സാമ്ബത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് കമ്ബനി നിര്‍ത്തിയപ്പോള്‍ നാസില്‍ അബ്ദുല്ലയ്ക്കു നല്‍കാനുണ്ടായ പണത്തിനാണ് ചെക്ക് നല്‍കിയത്.
പത്തുലക്ഷം ദിര്‍ഹം (19 കോടി രൂപ) നല്‍കാനുണ്ടായിരുന്നെന്നാണ് നാസില്‍ അബ്ദുല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നാട്ടിലെ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്വാധീനം മൂലം അവിടെ നടപടികള്‍ക്ക് കഴിയില്ലെന്ന് കണ്ടാണ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാം എന്ന നിലയില്‍ ദുബായിലേക്ക് വിളിച്ചു വരുത്തിയത്. ഇതോടൊപ്പം അജ്മാന്‍ പൊലീസില്‍ കേസ് നല്‍കുകയുമായിരുന്നു. അജ്മാനിലെ ഹോട്ടലില്‍ ചൊവ്വ വൈകിട്ടാണ് അറസ്റ്റ് നടന്നത്.
അതേസമയം, ഇത്രയധികം പണം നല്‍കാനില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തന്നെയുമല്ല പത്തുവര്‍ഷം മുന്‍പു നിര്‍ത്തിപ്പോയ ബോയിങ് കമ്ബനിയുടെ പേരിലാണ് ചെക്ക് നല്‍കിയത് എന്നതിനാല്‍ കേസിന് ദുര്‍ബലമായ അടിത്തറയാണുള്ളത്. കൂടാതെ ചെക്ക് നല്‍കിയ സമയത്ത് തുഷാര്‍ ദുബായില്‍ ഇല്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തുഷാറിന്റെ കമ്ബനിയില്‍ മുമ്ബ് ഉണ്ടായിരുന്ന വിശ്വസ്തനാണ് ബ്ലാങ്ക് ചെക്ക് തൃശൂര്‍ സ്വദേശിക്കു നല്‍കിയതെന്നാണ് അറിയുന്നത്. നാട്ടില്‍ നിന്ന് വെള്ളാപ്പള്ളിയുടെ അഭ്യര്‍ഥന പ്രകാരം എം.എ യൂസഫലി ഇടപെട്ട് ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തുക അടിയന്തരമായി കെട്ടിവച്ച് ആദ്യം തന്നെ തുഷാറിന് ജാമ്യം നല്‍കാനാണ് ശ്രമിക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നതായും ശ്രീധരന്‍ പിള്ള ആരോപിച്ചു.
പതിനാലു വര്‍ഷം പഴക്കമുള്ള കേസിലാണ് കെണിയൊരുക്കി തുഷാറിനെ ഗള്‍ഫിലേക്കു വിളിച്ചുവരുത്തിയത്. ഇതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തുഷാറിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha






















